നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Unlock 1 യാത്രക്കാരുടെ ശ്രദ്ധക്ക്: ദീർഘദൂര ട്രെയിനുകളിൽ യാത്രയ്ക്കു മുൻപ് പരിശോധന നിർബന്ധം

  Unlock 1 യാത്രക്കാരുടെ ശ്രദ്ധക്ക്: ദീർഘദൂര ട്രെയിനുകളിൽ യാത്രയ്ക്കു മുൻപ് പരിശോധന നിർബന്ധം

  കോവിഡ് രോഗബാധ തടയാൻ കൂടുതൽ ക്രമീകരണങ്ങളുമായി സതേൺ റെയിൽവേ

  train

  train

  • Share this:
  തിരുവനന്തപുരം: കോവിഡ് രോഗബാധ തടയാൻ കൂടുതൽ ക്രമീകരണങ്ങളുമായി സതേൺ റെയിൽവേ. പ്ലാറ്റ് ഫോമുകളിലും റെയിൽവേ സ്റ്റേഷനിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അഞ്ചാം തീയതി പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും.

  പ്ലാറ്റ്ഫോമുകളിൽ പ്രവേശനം നിയന്ത്രിക്കും. കൺഫോമായ യാത്രാ ടിക്കറ്റ് ഉള്ളവർക്കു മാത്രമാകും പ്രവേശനം. ദീർഘദൂര യാത്രക്കാർക്ക് കോവി‍ഡ് 19 പ്രോട്ടോക്കോൾ പ്രകാരമുള്ള ആരോഗ്യ പരിശോധന നിർബന്ധമാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിട്ട് മുൻപ് ആരോഗ്യ പരിശോധന ആരംഭിക്കും. താമസിച്ചെത്തുന്ന യാത്രക്കാർക്കും ഇതിൽ ഇളവുണ്ടാകില്ല. പരിശോധനയില്ലാതെ ആരേയും യാത്ര  ചെയ്യാൻ അനുവദിക്കില്ലെന്നു റെയിൽവേ വ്യക്തമാക്കുന്നു.
  TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തമ്പാനൂരിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. അതും റിസർവേഷനും കൺഫേം ടിക്കറ്റുമുള്ള യാത്രക്കാർക്കു മാത്രം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വാതിലിലൂടേയും ടിക്കറ്റ് കൗണ്ടറിനു സമീപത്തൂടേയും പുറത്തിറങ്ങാൻ കഴിയും. നാല്,അഞ്ച് പ്ളാറ്റ് ഫോമുകളിൽ നിന്ന്  ട്രെയിനുകൾ പുറപ്പെടുകയും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ എത്തിച്ചേരുകയും ചെയ്യും.

  റെയിൽവേസ്റ്റേഷൻ പരിസരത്ത് മറ്റു വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. യാത്രക്കാരുമായി വരുന്ന വാഹനങ്ങൾ പ്രധാന കവാടത്തിലൂടെ വേണം അകത്തേക്കു കയറാനും പുറത്തേക്കിറങ്ങാനും. പവർ ഹൗസ് റോഡിലെ കവാടം പൂർണമായും അടച്ചിടാനും റെയിൽവേ തീരുമാനിച്ചു.

  കോവിഡിനെ തുടർന്ന് നിർത്തിവച്ച തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി സർവീസ് പുനരാരംഭിക്കുന്നു. രാവിലെ 4.50ന് കണ്ണൂരിൽ നിന്ന് തിങ്കൾ,ചൊവ്വ,വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.25ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. തിരുവനന്തപുരത്തു നിന്ന് ഞായർ,തിങ്കൾ,ബുധൻ,വ്യാഴം,വെള്ളി ദിവസങ്ങളിലാണ് കണ്ണൂരിലേക്ക് സർവീസ്.


  First published: