HOME /NEWS /Kerala / SouthWest Monsoon| ഇത്തവണ വൈകും; തെക്കുപടി‍ഞ്ഞാറൻ കാലവർഷം ജൂൺ അഞ്ചോടെ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം

SouthWest Monsoon| ഇത്തവണ വൈകും; തെക്കുപടി‍ഞ്ഞാറൻ കാലവർഷം ജൂൺ അഞ്ചോടെ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം

Heavy Rainfall

Heavy Rainfall

അതേസമയം, ഇത്തവണ മെയ് 28 ന് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നത്.

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം വൈകും. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ അഞ്ചോടെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    മെയ് 22ഓടെ മാത്രമേ ആന്‍ഡമാനില്‍ കാലവര്‍ഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് 25നും ജൂണ്‍ 8നും ഇടയിലാണ് കാലവര്‍ഷം പൊതുവേ കേരളത്തില്‍ ആരംഭിക്കാറുള്ളത്. 2009ല്‍ മെയ് 23ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നു. പക്ഷേ 2016ലും പിന്നീട് 2019ലും കാലവര്‍ഷം എത്താന്‍ ജൂണ്‍ എട്ട് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.

    TRENDING:ഡൽഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണം

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    [PHOTOS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]

    അതേസമയം ഇത്തവണ കാലവർഷം നേരത്തെ തുടങ്ങുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. സാധാരണ ജൂണിലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ മെയ് 28 ന് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

    ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജ്ജിക്കുമെന്നും, നാളെയോടെ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്‍രെ സഞ്ചാരപാതയില്‍ അല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

    First published:

    Tags: Monsoon, Monsoon in Kerala, Rain