• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്.പി ചൈത്രയുടെ സഹോദരൻ ജോര്‍ജ് അലനും IPS; വീട്ടിലേക്കെത്തുന്ന മൂന്നാമത്തെ സിവിൽ സർവീസ്

എസ്.പി ചൈത്രയുടെ സഹോദരൻ ജോര്‍ജ് അലനും IPS; വീട്ടിലേക്കെത്തുന്ന മൂന്നാമത്തെ സിവിൽ സർവീസ്

ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് സര്‍ജനാണ് അലൻ

അലൻ, ചൈത്ര

അലൻ, ചൈത്ര

  • Last Updated :
  • Share this:
    കോഴിക്കോട്: ഭീകര വിരുദ്ധ സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിനും സിവിൽ സർവീസ് പരീക്ഷയില്‍ 156–ാം റാങ്ക്. കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയായ അലൻ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് സര്‍ജനാണ്. ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ ജോണ്‍ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായാണ് ജോണ്‍ ജോസഫ് വിരമിച്ചത്. സിവില്‍ സര്‍വീസിലേക്ക് ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ എത്തിയെന്ന പ്രത്യേകത കൂടിയുണ്ട്.
     ആരോഗ്യ സര്‍വകലാശാല എംഎസ് ഓര്‍ത്തോപീഡിക്സ് പരീക്ഷയില്‍ ആലൻ ഒന്നാം റാങ്കുകാരനായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ്്ഹില്‍ കേന്ദ്രീയ വിദ്യാലയ സ്കൂളിലും.റാങ്ക് നിലയനുസരിച്ച്  ഐപിഎസ് ലഭിക്കാനാണ് സാധ്യത.
    TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
    2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111 റാങ്കുകാരിയായിരുന്നു ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്.പിയായ സഹോദരി ചൈത്ര തെരേസ ജോണ്‍.  അമ്മ ഡോക്ടര്‍ മേരി ഏബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.
    Published by:Aneesh Anirudhan
    First published: