മരണത്തിനു മുമ്പ് കഴിച്ചത് ഒരേ തരത്തിലേ ഭക്ഷണം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് എസ് പി

കോടഞ്ചേരി സെന്‍റ് ഫൊറോന സെമിത്തേരിയിലെ കല്ലറ തുറന്ന് സിലിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങളാണ് ഫോറൻസിക് വിഭാഗം ആദ്യം പരിശോധിച്ചത്.

news18
Updated: October 5, 2019, 9:32 AM IST
മരണത്തിനു മുമ്പ് കഴിച്ചത് ഒരേ തരത്തിലേ ഭക്ഷണം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് എസ് പി
കോടഞ്ചേരി സെന്‍റ് ഫൊറോന സെമിത്തേരിയിലെ കല്ലറ തുറന്ന് സിലിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങളാണ് ഫോറൻസിക് വിഭാഗം ആദ്യം പരിശോധിച്ചത്.
  • News18
  • Last Updated: October 5, 2019, 9:32 AM IST
  • Share this:
കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് സൂചന നൽകി റൂറൽ എസ് പി കെ.ജി സൈമൺ. എല്ലാവരും മരണത്തിനു മുമ്പ് ഒരേ പോലുള്ള ഭക്ഷണം കഴിച്ചിരുന്നു. ഒന്നുമില്ലാതെ ശാസ്ത്രീയ പരിശോധന നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണ പുരോഗതി പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ 13 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മരണത്തിന് തൊട്ടുമുമ്പ് എല്ലാവരും ഭക്ഷണം കഴിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മരിച്ച ആറു പേരുടെയും മൃതദേഹങ്ങൾ കല്ലറ തുറന്ന് ഫോറൻസിക് സംഘം പരിശോധിച്ചു.

നിലപാടിൽ മാറ്റമില്ല; കോൺഗ്രസിൻറെ മുഖ്യശത്രു ആർഎസ്എസും ബിജെപിയുമെന്ന് ബെന്നി ബഹനാൻ

കോടഞ്ചേരി സെന്‍റ് ഫൊറോന സെമിത്തേരിയിലെ കല്ലറ തുറന്ന് സിലിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങളാണ് ഫോറൻസിക് വിഭാഗം ആദ്യം പരിശോധിച്ചത്. പിന്നീട് കൂടത്തായി ലൂർഥ് മാതാ സെമിത്തേരിയിൽ പൊന്നാമറ്റം ടോം, അന്നമ്മ, റോയ്, മാത്യു മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹങ്ങളും പരിശോധിച്ചു. പരിശോധനാ ഫലം ലഭിക്കാൻ ഒരു മാസത്തിലധികം വേണ്ടി വരുമെന്നാണ് വിവരം.

2002നും 2015നും ഇടയിൽ ആറുപേരും പൊടുന്നനെ കുഴഞ്ഞു വീണായിരുന്നു മരിച്ചത്. വിഷം അകത്ത് ചെന്നാണ് മരണമെന്ന് റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട് റോയിയുടെ ഭാര്യ ജോളിയെ ക്രൈംബ്രാഞ്ച് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ആറുപേർ മരിച്ചപ്പോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ജോളിയും മരിച്ച സിലിയുടെ ഭർത്താവ് ഷാജുവും പിന്നീട് വിവാഹിതരായിരുന്നു. ആസൂത്രിത കൊലപാതകങ്ങളായിരുന്നെന്ന സംശയം പ്രകടിപ്പിച്ച് ടോം - അന്നമ്മ ദമ്പതികളുടെ മറ്റൊരു മകനായ റോജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

First published: October 4, 2019, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading