• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭരണപക്ഷം നിശബ്ദമായിരിക്കണം; മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല'; ശാസിച്ച് സ്പീക്കർ എ.എൻ. ഷംസീർ

'ഭരണപക്ഷം നിശബ്ദമായിരിക്കണം; മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല'; ശാസിച്ച് സ്പീക്കർ എ.എൻ. ഷംസീർ

ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു

  • Share this:

    തിരുവനന്തപുരം: നിയമസഭയിൽ‌ ബഹളംവെച്ച ഭരണപക്ഷ അംഗങ്ങളെ ശാസിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ബഹളത്തിനിടെ സ്പീക്കർ സഭ നിർത്തിവെക്കുകയും ചെയ്തു.

    ”ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്” സ്പീക്കർ ആവശ്യപ്പെട്ടു. ‘‘ഇത് എന്താണ് സർ? സംസാരിക്കാൻ അനുവദിക്കുന്നില്ല. നിങ്ങൾക്ക് ഭയമാണ്. കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങൾക്ക് ഭയമാണ്” ഭരണപക്ഷ ബഹളത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ പറഞ്ഞു.

    Also Read-‘പഴയ വിജയൻ ആയിരുന്നെങ്കിൽ നേരത്തെ മറുപടി പറയുമായിരുന്നു’; പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രി

    പ്രതിപക്ഷ സമരങ്ങൾക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ച് ഷാഫി പറമ്പിൽ എം എൽ എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയെ തുടർന്നായിരുന്നു സഭയിൽ ബഹളം ആരംഭിച്ചത്.

    Also Read-‘പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്

    അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ ഇന്നും തുടരും. മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

    Published by:Jayesh Krishnan
    First published: