നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജിക്കുമെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

    രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജിക്കുമെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

    ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് കെ എം. ഷാജിക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കിയത്.

    രമേശ് ചെന്നിത്തല, കെ എം ഷാജി

    രമേശ് ചെന്നിത്തല, കെ എം ഷാജി

    • Share this:
      തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജി എംഎൽഎയ്ക്കുമെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുമതി നൽകി. ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് കെ എം. ഷാജിക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കിയത്.

      രമേശ് ചെന്നിത്തലയ്ക്കെതിരെ രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടിയത്. കെ എം ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കര്‍ തീരുമാനമെടുത്തത്.

      പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴല്ല ചെന്നിത്തലയ്‌ക്കെതിരായ ആരോപിക്കപ്പെടുന്ന കാര്യം നടക്കുന്നതെന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

      ALSO READ:CBI in Periya Case| പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,809 സാമ്പിളുകൾ
      [NEWS]
      'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]

      മറ്റു രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടും സ്പീക്കറുടെ തീരുമാനം വരാനുണ്ട്. വി ഡി സതീശന്‍ എംഎല്‍എ, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവർക്കെതിരായ അന്വേഷണ കാര്യത്തിലാണ് സ്പീക്കറുടെ തീരുമാനം വരാനുള്ളത്. പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് വി ഡി സതീശനെതിരായ പരാതി. ഇതില്‍ അന്വേഷണത്തിന് അനുമതി വേണമെങ്കില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണം എന്നതാണ് സ്പീക്കറുടെ നിലപാട്. നാലു കോടിയുടെ പാലം പണിതീര്‍ക്കാന്‍ പത്തു കോടി ചെലവായി എന്ന ആരോപണമാണ് അന്‍വര്‍ സാദത്ത് നേരിടുന്നത്. ഇതിലും കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നാണ് സ്പീക്കറുടെ നിലപാട്.
      Published by:Rajesh V
      First published:
      )}