സിഎജി റിപ്പോർട്ട് വിവാദം: ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കങ്ങളിൽ സ്പീക്കർക്ക് അതൃപ്തി
തോമസ് ഐസക്കിന്റെ വിശദീകരണം വൈകുന്നതിലും സ്പീക്കർക്ക് അമർഷമുണ്ട്. മറുപടി ലഭിച്ചാൽ അവകാശലംഘന നോട്ടീസ് സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ധനമന്ത്രി തോമസ് ഐസക്
- News18 Malayalam
- Last Updated: November 24, 2020, 11:30 AM IST
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കങ്ങളിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് അതൃപ്തി. സഭയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നാണ് സ്പീക്കറുടെ വിലയിരുത്തൽ. ഐസക്കിന്റെ വിശദീകരണം വൈകുന്നതിലും സ്പീക്കർക്ക് അമർഷമുണ്ട്. മറുപടി ലഭിച്ചാൽ അവകാശലംഘന നോട്ടീസ് സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത.
സിഎജി റിപ്പോർട്ട് പരസ്യമാക്കിയ ഐസക്കിന്റെ നടപടി ഇടതുമുന്നണിക്ക് രാഷ്ട്രീയ നേട്ടമായെങ്കിലും സ്പീക്കറെ ഇത് അലോസരപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ തന്നെ സഭാംഗങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടെന്ന വിലയിരുത്തൽ സഭാ സെക്രട്ടേറിയറ്റിനുണ്ടെന്നാണ് സൂചന. അത്തരമൊരു വിഷയത്തിൽ അവകാശ ലംഘന നോട്ടീസ് അവഗണിക്കാൻ സ്പീക്കർക്ക് കഴിയില്ല. അതിനാൽ വി ഡി സതീശന്റെ നോട്ടീസ് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത. അതും സ്പീക്കർക്ക് വെല്ലുവിളിയാകും. ALSO READ: Gold Smuggling Case | ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും[NEWS] നടിയെ ആക്രമിച്ച കേസ്: കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റില്
[NEWS]പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു[NEWS]
മുന്നണിയുടെ രാഷ്ട്രീയ തീരുമാനം നടപ്പാക്കിയ ഐസക്കിനെതിരേ നടപടിയെടുക്കാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചാൽ സർക്കാരും സ്പീക്കറുമായുള്ള ഏറ്റുമുട്ടലായി വ്യാഖ്യാനിക്കപ്പെടും. മറിച്ചായാൽ സ്പീക്കറുടെ പദവിയെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പ്രതിപക്ഷം നീങ്ങുമെന്ന ആശങ്കയും പി ശ്രീരാമകൃഷ്ണനുണ്ട്.
അവിശ്വാസ പ്രമേയ നോട്ടീസിന്റെ ചർച്ചയിൽ സ്പീക്കറുടെ സമീപനത്തേയും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ചുരുക്കത്തിൽ കടുത്ത സമ്മർദ്ദത്തിലാണ് സ്പീക്കർ. ഉടൻ വിശദീകരണം നൽകാനാണ് ഐസക്കിനോട് സ്പീക്കർ ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെയും മറുപടി നൽകാത്തതും സ്പീക്കറെ കുഴക്കുന്നു. ഐസക്കിന്റെ മറുപടി ലഭിച്ച ശേഷമാകും തുടർ നടപടി. പ്രതിസന്ധി മറികടക്കാൻ നിയമോപദേശം തേടാനും ആലോചനയുണ്ട്.
സിഎജി റിപ്പോർട്ട് പരസ്യമാക്കിയ ഐസക്കിന്റെ നടപടി ഇടതുമുന്നണിക്ക് രാഷ്ട്രീയ നേട്ടമായെങ്കിലും സ്പീക്കറെ ഇത് അലോസരപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ തന്നെ സഭാംഗങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടെന്ന വിലയിരുത്തൽ സഭാ സെക്രട്ടേറിയറ്റിനുണ്ടെന്നാണ് സൂചന. അത്തരമൊരു വിഷയത്തിൽ അവകാശ ലംഘന നോട്ടീസ് അവഗണിക്കാൻ സ്പീക്കർക്ക് കഴിയില്ല. അതിനാൽ വി ഡി സതീശന്റെ നോട്ടീസ് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത. അതും സ്പീക്കർക്ക് വെല്ലുവിളിയാകും.