• HOME
  • »
  • NEWS
  • »
  • kerala
  • »
  • M B Rajesh | നടുറോഡിൽ ചോരയിൽ കുളിച്ച് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്; രക്ഷകനായി സ്പീക്കർ എം.ബി.രാജേഷ്

M B Rajesh | നടുറോഡിൽ ചോരയിൽ കുളിച്ച് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്; രക്ഷകനായി സ്പീക്കർ എം.ബി.രാജേഷ്

തിങ്കളാഴ്ച രാത്രി തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ദേശീയപാതയില്‍ ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ അദ്ദേഹം കണ്ടത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് (Accident) ചോരയില്‍ കുളിച്ചു കിടന്ന കുഞ്ഞിന്റെ രക്ഷകനായി സ്പീക്കര്‍ എം.ബി.രാജേഷ് (M B Rajesh) എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്പീക്കറുടെ ഇടപ്പെടല്‍ രക്ഷിച്ചത്.

    തിങ്കളാഴ്ച രാത്രി തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് തിരുവനന്തപുരം മംഗലപുരം ദേശീയപാതയില്‍ ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ അദ്ദേഹം കണ്ടത്.

    വണ്ടി നിര്‍ത്തിയ സ്പീക്കര്‍ കുഞ്ഞുമായി തൊട്ടടുത്തുള്ള കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലിലേക്ക് പോകുകയും തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയയ്തു. വാഹന അപകടത്തിനിടെ കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

    അപകടത്തില്‍ പരിക്ക് സംഭവിച്ചവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസുകാർക്ക്  അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. നിലവില്‍ കുഞ്ഞ് അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തില്‍ പരിക്ക് സംഭവിച്ച മാതാപിതാക്കളും സുരക്ഷിതരാണ്.

    Mofiya Parveen suicide| മൊഫിയ പർവീണിന്റെ ആത്മഹത്യ; സസ്‌പെന്‍ഷനിലായ ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീറിനെ തിരിച്ചെടുത്തു

    ആലുവയിൽ നിയമ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ (Mofiya Parveen suicide)ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ സസ്പെഷൻഷനിലായിരുന്ന ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരിക്കെ സസ്‌പെന്‍ഷനിലായ സുധീറിനെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് നിയമിച്ചത്.

    സംസ്ഥാനത്തെ 32 ഇന്‍സ്‌പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്കു മാറ്റി പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.

    നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 11 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്‌സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

    Also Read-ലവ് ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം. തോമസിനെതിരെ സിപിഎം നടപടിയെന്ന് സൂചന

    തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.
    Published by:Jayashankar Av
    First published: