നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പീക്കറുടെ വാഹനം ദേശീയപാതയിലെ കുഴിയിൽ വീണ് പഞ്ചറായി; പിന്നാലെ വാഴ നട്ട് നാട്ടുകാർ

  സ്പീക്കറുടെ വാഹനം ദേശീയപാതയിലെ കുഴിയിൽ വീണ് പഞ്ചറായി; പിന്നാലെ വാഴ നട്ട് നാട്ടുകാർ

  കാറിന്റെ പഞ്ചർ ഒട്ടിച്ച് ഒൻപത് മണിയോടെയാണ് സ്പീക്കർ യാത്ര തുടർന്നത്.

  News 18 Malayalam

  News 18 Malayalam

  • Share this:
   കായംകുളം: കായംകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് സ്പീക്കർ എം.ബി. രാജേഷിൻ്റെ വാഹനം പഞ്ചറായി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കെ.പി.എ.സിക്ക് സമീപമായിരുന്നു സംഭവം. ഹരിപ്പാട് മുതൽ കായംകുളം വരെയുള്ള കുഴികൾ ഭീഷണിയാകുന്നു എന്ന പരാതി നിലനിൽക്കെയാണ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്പീക്കറുടെ വാഹനം അപകടത്തിൽപ്പെടുന്നത്.

   തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ 66 ൽ കായംകുളം കെ.പി.എ.സി. ക്ക് സമീപം ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി. കാർ പഞ്ചറായതിനെ തുടർന്ന് സ്പീക്കറെ പോലീസിന്റെ വാഹനത്തിൽ കൃഷ്ണപുരം കെ.ടി.ഡി. സി. യിൽ എത്തിച്ചു.

   കാറിന്റെ പഞ്ചർ ഒട്ടിച്ച് ഒൻപത് മണിയോടെയാണ് സ്പീക്കർ യാത്ര തുടർന്നത്. ദേശീയപാതയിൽ ഹരിപ്പാട് മുതൽ കൃഷണപുരം വരെ റോഡിൽ നിറയെ കുഴികളാണ്.
   Also Read-ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മേല്‍ ചക്ക വീണു; ഡ്രൈവര്‍ ബോധരഹിതനായി റോഡിലേക്ക്

   വാഹനങ്ങൾ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് ദിനംപ്രതി ദേശീയ പാതയിൽ നടന്നു കൊണ്ടിരിക്കുന്നത്. സ്പീക്കറുടെ വാഹനം പഞ്ചറായതിന് പിന്നാലെ നാട്ടുകാർ റോഡിലെ കുഴിയിൽ വാഴ നട്ടു.

   ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനായി രണ്ടര വയസ്സുള്ള മകനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു

   മയക്കുമരുന്ന് വാങ്ങാനായി രണ്ടര വയസ്സുള്ള മകനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു. അസാമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. അമിനുല്‍ ഇസ്ലാം എന്നയാള്‍ ഷാസിദ ബീഗം എന്നയാള്‍ക്കാണ് മകനെ വിറ്റത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

   ഭാര്യ റുക്മിന ബീഗമാണ് മകനെ ഭര്‍ത്താവ് മറ്റൊരാള്‍ക്ക് വിറ്റെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാസിദ ബീഗത്തിന്റെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
   Also Read-മൂന്നാറിൽ നിന്ന് ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ചു; കുടുംബം അർധരാത്രി എത്തിപ്പെട്ടത് കൊടുംകാട്ടിൽ

   ഭര്‍ത്താവ് അമിനുല്‍ ഇസ്ലാമുമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളായി സ്വന്തം വീട്ടിലാണ് റുക്മിന താമസിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് അമിനുല്‍ വീട്ടിലെത്തി ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

   മകനെ തിരിച്ചുകൊണ്ടുവരാത്തതിനെ തുടര്‍ന്ന് റുക്മിന നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അമിനുല്‍ വിറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനായി കുട്ടിയെ 40,000 രൂപയ്ക്ക് ഇയാള്‍ കുട്ടിയെ വില്‍ക്കുകയായിരുന്നു പൊലീസ് കണ്ടെത്തി.

   സംഭവത്തില്‍ അമിനുല്‍ ഇസ്ലാമും ഷാസിദ ബീഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. അമിനുല്‍ ഇസ്ലാമിന് ലഹരിമരുന്ന് കടത്തുമായും പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണ നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
   Published by:Naseeba TC
   First published:
   )}