തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടുന്നതായി കാണിച്ച് സ്പീക്കര്‍ എം ബി രാജേഷ് mb (rajesh) ഡിജിപ്പിക്ക് പരാതി നല്കി.തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് സാമ്പത്തികമായി ഉള്‍പ്പെടെ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്കുന്നു.
സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശമയച്ചുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണം. 7240676974 എന്ന നമ്പരോ വാട്ട്സ്ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദുരുപയോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ പേരും ഡിപിയായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി. മുന്‍മന്ത്രി ശ്രീ. കെ.പി മോഹനന് എന്റെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
Kochi Metro | കൊച്ചി മെട്രോ: തൃപ്പൂണിത്തുറയിലേക്ക് ജൂണിൽ ട്രെയിൻ ഓടും
കാെച്ചി മെട്രോയുടെ (Kochi Metro) തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലേയ്ക്കുള്ള (SN Junction, Tripunithura) ട്രെയിൻ സർവീസ് ജൂൺ 17ന് മുമ്പ് ആരംഭിക്കുമെന്ന് എം.ഡി. ലോക്നാഥ് ബെഹ്റ അറിയിച്ചു. പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന് വരെയുള്ള റെയില്‍ പാതയുടെയും സ്റ്റേഷന്റെയും നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ട്രയൽ റൺ ഈ മാസം തുടങ്ങും. റെയില്‍വേ സേഫ്റ്റി കമ്മീഷറുടെ പരിശോധന മേയ് മാസത്തിൽ നടക്കും.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലേയ്ക്കുള്ള ട്രെയിൻ സർവീസ് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കാനുള്ള രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ മാസം അവസാനം സര്‍വീസ് ട്രയല്‍ തുടങ്ങിയേക്കും. സ്പീഡ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റെയില്‍വേ സേഫ്റ്റി കമ്മീഷറുടെ പരിശോധന മെയ് മാസം നടക്കും. വടക്കേകോട്ട, എസ്.എന്‍ ജംഗ്ഷന് സ്റ്റേഷനുകളിലെ ഫയര്‍ ഇന്സ്പെക്ഷനും ഈ മാസം അവസാനം നടത്താനാണ്
തീരുമാനം.
1.8 കിലോമീറ്റര്‍ നീളമുള്ളതാണ് പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന്‍വരെയുള്ള പാത. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് DMRC ആയിരുന്നു. 2020 ഏപ്രില്‍ 21നാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി KMRL നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മ്മാണചിലവ്.
മെട്രോ പാത എസ്.എന്‍. ജംഗ്ഷന് വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. എസ്.എന്‍. ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പാതയുടെയും സ്റ്റേഷന്റെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആവശ്യമായ സ്ഥലത്തിന്റെ 85 ശതമാനവും ഏറ്റെടുത്തു. ഏറ്റെടുത്ത സ്ഥലത്തിന്റെ 50 ശതമാനം സ്ഥലത്തും നിര്‍മ്മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന് നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 30 ശതമാനവും പൂര്‍ത്തിയായി.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.