• HOME
 • »
 • NEWS
 • »
 • kerala
 • »
 • ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭാ സമ്മേളനത്തിൽ പങ്കെടുത്തു; ദേവികുളം എംഎൽഎയ്ക്ക് 2500 രൂപ പിഴ

ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭാ സമ്മേളനത്തിൽ പങ്കെടുത്തു; ദേവികുളം എംഎൽഎയ്ക്ക് 2500 രൂപ പിഴ

ആദ്യം സത്യപ്രതിജ്ഞ ചെയ്ത മേയ് 24 മുതൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂണ്‍ രണ്ടാം തീയതി വരെയാണ് പിഴ ഒടുക്കേണ്ടത്.

എ. രാജ

എ. രാജ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത ദേവികുളം എംഎൽഎ എ.രാജ 2500 രൂപ പിഴ ഒടുക്കണമെന്ന് സ്പീക്കറുടെ റൂളിങ്.  ആദ്യം സത്യപ്രതിജ്ഞ ചെയ്ത മേയ് 24 മുതൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂണ്‍ രണ്ടാം  തീയതി വരെയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം ഈ ദിവസങ്ങളിൽ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികള്‍ ഒന്നുംതന്നെ അസാധുവാകില്ല.

  എ. രാജ തമിഴ് ഭാഷയില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തണമെന്നും നിയമവകുപ്പ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ രണ്ടിന് രാജ  വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തയാറാക്കിയ തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാ വാചകം അപൂര്‍ണമായതിനാലാണ് രാജയുടെ സത്യപ്രതിജ്ഞയില്‍ പിശക് സംഭവിച്ചതെന്നാണ് നിയമവകുപ്പിന്റെ റിപ്പോർട്ട്.

  Also Read കുഴല്‍പ്പണക്കേസ്: 1.1 കോടി രൂപ പിടിച്ചു; 96 സാക്ഷി മൊഴി രേഖപ്പെടുത്തി; 20 പ്രതികളെ അറസ്റ്റ് ചെയ്തു; മുഖ്യമന്ത്രി

  സത്യപ്രതിജ്ഞാ വാചകത്തില്‍ അവസാനമായി പരാമര്‍ശിക്കേണ്ടിയിരുന്ന ‘ദൈവനാമത്തില്‍’ അല്ലെങ്കില്‍ ‘സഗൗരവം’ എന്നിവയില്‍ ഏതെങ്കിലും ഒരു വാക്കിനു സമാനമായ തമിഴ് വാക്ക് ഉള്‍പ്പെടുത്താതെയാണ് നിയമവകുപ്പ് തയാറാക്കിയ സത്യപ്രതിജ്ഞാ ഫോറം അംഗത്തിനു നല്‍കിയത്.

  രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത ജൂണ്‍ രണ്ടുവരെ സഭാ നടപടികളില്‍ പങ്കെടുത്തതും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതതും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്രമപ്രശ്‌നമുന്നയിച്ചിരുന്നു.

  Also Read 'ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാൻ!' പെട്രോൾ വിലവർധനവിൽ രാജ്മോഹൻ ഉണ്ണിത്താൻ

  പഠിച്ചശേഷം റൂളിംഗ് നല്‍കാമെന്നായിരുന്ന് സ്പീക്കര്‍ അറിയിച്ചത്. തുടര്‍ന്നാണ് പിഴ നല്‍കണമെന്ന് ഇപ്പോള്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. ക്രമപ്രകാരം സത്യപ്രതിജ്ഞാ ചെയ്യാതെ അഞ്ചുദിവസം സഭയില്‍ ഹാജരായ രാജയില്‍നിന്ന് ദിവസം അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കണമെന്നാണ് ചട്ടമെന്നും വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടിരുന്നു.

  'കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരുന്നുണ്ട്; ബി.ജെ.പിക്കാര്‍ പിടിക്കപ്പെട്ടത് മണ്ടന്മാരായതു കൊണ്ട്': വെള്ളാപ്പള്ളി


  ആലപ്പുഴ: കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരികയും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ബി ജെ പിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശനായി കഴിയുകയാണ്. വി ഡി സതീശന് നിയമസഭയില്‍ തിളങ്ങാനാകും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം വട്ടപൂജ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  അടിസ്ഥാന വർഗത്തിന് പുറമെ മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഇടതു പക്ഷത്തിനൊപ്പം നിന്നതാണ് തുടർ ഭരണത്തിന് കാരണമായത്. കേരളാ കോൺഗ്രസിനും മുസ്ലിം ലീഗിനും ഈ തെരഞ്ഞെടുപ്പിൽ നഷ്ടമുണ്ടായി. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭയിലെ സംസാരത്തിൽ കേമനെങ്കിലും 'പ്രവർത്തിയിൽ വട്ടപൂജ്യമാണ്. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായാൽ കോൺഗ്രസ് 16 കക്ഷണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  Also Read കുഴല്‍പ്പണക്കേസ്: 1.1 കോടി രൂപ പിടിച്ചു; 96 സാക്ഷി മൊഴി രേഖപ്പെടുത്തി; 20 പ്രതികളെ അറസ്റ്റ് ചെയ്തു; മുഖ്യമന്ത്രി

  ഇതിനിടെ മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ്‌ നൽകിയ അപേക്ഷ നിയമതടസ്സമുള്ളതിനാൽ കോടതി തിരികെ നൽകി. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രൻ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനാണ് പൊലീസ് തീരുമാനം.

  അതേസമയം, കോഴ നല്‍കിയെന്ന പരാതിയില്‍ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാര്‍ഥിയായ വി.വി രമേശന്‍ കോടതിയെ സമീപിച്ചു.
  Published by:Aneesh Anirudhan
  First published: