തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ക്വാറന്റീനിൽ പ്രവേശിച്ചു. പൊന്നാനി എം എൽ എ ഓഫീസിലെ നാല് ജീവനക്കാർക്ക്
കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശ്രീരാമകൃഷ്ണൻ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരിൽ ഒരാളുമായി സ്പീക്കർക്ക് നേരിട്ട് സമ്പർക്കമുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ക്വാന്റീനിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ആയിരിക്കും സ്പീക്കർ ക്വാറന്റീനിൽ കഴിയുക.
You may also like: നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു [NEWS]'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും [NEWS] സിനിമാസ്റ്റെലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു [NEWS]
അതേസമയം, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്
കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നില്‍ സുരേഷിന് കോവിഡ് 19 പോസിറ്റീവ് ആണെനന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊടിക്കുന്നില്‍ സുരേഷ് എം.പിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കെഎസ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ ജീവനക്കാരിയായിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.