• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രം: ഗവർണറെ തള്ളി സ്പീക്കറും

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രം: ഗവർണറെ തള്ളി സ്പീക്കറും

രണ്ട് അധികാരകേന്ദ്രം ഒരിടത്ത് ഉണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകുമെന്നും സ്പീക്കർ വ്യക്തമാക്കി.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയത്തെ തുടർന്നുള്ള തർക്കത്തിൽ ഗവർണറെ തള്ളി സ്പീക്കർ പി. ശ്രീരാമകൃഷ്ണനും. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രമെന്ന് സ്പീക്കർ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരെ നിലപാട് എടുത്ത സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാട് ആയിരുന്നു ഗവർണർ സ്വീകരിച്ചത്. എന്നാൽ, ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളിൽ രാഷ്ട്രപതി വരാറില്ല. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ് പ്രധാന അധികാര കേന്ദ്രം. രണ്ട് അധികാരകേന്ദ്രം ഒരിടത്ത് ഉണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകുമെന്നും സ്പീക്കർ വ്യക്തമാക്കി.

'ഇസ്ലാമിസ്റ്റുകൾ മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നു' ഇരുകൂട്ടരും പാർലമെന്‍ററി ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കാത്തവർ: പി. ജയരാജൻ

അതേസമയം, സംസ്ഥാന സർക്കാർ നിയമലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയില്‍ നിയമലംഘനമില്ല. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഈ വിഷയത്തിൽ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Published by:Joys Joy
First published: