HOME » NEWS » Kerala »

'കസ്റ്റംസ് വിശദീകരണം തേടി'; ചോദ്യം ചെയ്യൽ സ്ഥിരീകരിച്ച് സ്പീക്കര്‍

വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ട് സ്പീക്കറില്‍ നിന്നും ആവശ്യമായ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ ദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.‌

News18 Malayalam | news18-malayalam
Updated: April 10, 2021, 3:29 PM IST
'കസ്റ്റംസ് വിശദീകരണം തേടി'; ചോദ്യം ചെയ്യൽ സ്ഥിരീകരിച്ച് സ്പീക്കര്‍
ഫേസ്ബുക് വീഡിയോയിൽ പി. ശ്രീരാമകൃഷ്ണൻ
  • Share this:
തിരുവനന്തപുരം:  ഔദ്യോഗിക വസതിയില്‍ വച്ച് കസ്റ്റംസ് വിശദീകരണം തേടിയെന്നത് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയില്‍ എത്തിയതെന്നും ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയാറാണെന്ന് നേരത്തെതന്നെ അറിയിച്ചതാണെന്നും സ്പീക്കര്‍ വിശദീകരിച്ചു. വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ട് സ്പീക്കറില്‍ നിന്നും ആവശ്യമായ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ ദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.‌

കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കർ പദവിയോടുള്ള ബഹുമാനാർത്ഥം സ്പീക്കറുടെ വസതിയിലേക്ക് വരികയാണുണ്ടായതെന്നും സ്പീക്കറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനു മുൻപ് ഒരു തവണ മാത്രമേ നോട്ടീസ് നൽകിയിട്ടുള്ളൂവെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നു.

Also Read ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

'ശ്രീരാമകൃഷ്ണൻ സ്പീക്കര്‍ പദവിക്ക് യോഗ്യനല്ല; എത്രയും വേഗം രാജിവയ്ക്കണം': മുല്ലപ്പള്ളി



തിരുവനന്തപുരം: ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നും എത്രയും വേഗം രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. മന്ത്രി ജലീല്‍ തലയില്‍ മുണ്ടിട്ട് കേന്ദ്ര ആന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായത് കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കേരള ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം ഉയരുന്നത്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും സിപിഎമ്മിലെ പല ഉന്നതര്‍ക്കും പങ്കുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയും വരെ മൂടിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയത്.ഡോളര്‍ക്കടത്തുമായി മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന മൊഴി നല്‍കിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടക്കുന്നില്ല.

Also Read ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്.തട്ടിപ്പുക്കാരുടേയും അഴിമതിക്കാരുടേയും ഒരു വലിയ കൊള്ളസംഘമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്.ഇക്കാര്യം താന്‍ തുടരെത്തുടരെ പറഞ്ഞതാണ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ കുറ്റക്കാരാനാണെന്ന് ലോകായുക്ത വിധി വന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.

എല്ലാക്കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി. ജനങ്ങളോട് ഒരു പ്രതിബദ്ധതയും സിപിഎമ്മിനില്ല. ധാര്‍മികമുല്യങ്ങള്‍ സിപിഎമ്മില്‍ നിന്നും അകന്നുപോയി എന്നതിന് തെളിവാണ് സ്പീക്കര്‍ക്കും മന്ത്രി ജലീലിനും നല്‍കുന്ന സംരക്ഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Published by: Aneesh Anirudhan
First published: April 10, 2021, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories