Kerala Congress| അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ചു; പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്
കേരള കോൺഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിയില്‍ റോഷി അഗസ്റ്റിൻ എംഎൽഎ സ്പീക്കർക്ക് നൽകിയ പരാതിയിലാണ് നടപടി
News18 Malayalam
Updated: October 16, 2020, 4:43 PM IST

PJ Joseph - Monce Joseph
- News18 Malayalam
- Last Updated: October 16, 2020, 4:43 PM IST
തിരുവനന്തപുരം: വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തു എന്ന പരാതിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ എംഎൽഎമാരായ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. കേരള കോൺഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിയില്‍ റോഷി അഗസ്റ്റിൻ എംഎൽഎ സ്പീക്കർക്ക് നൽകിയ പരാതിയിലാണ് നടപടി.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പി.ജെ. ജോസഫും മോൻസ് ജോസഫും സർക്കാരിനെതിരായി വോട്ട് ചെയ്തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാൽ രണ്ടു പേരേയും അയോഗ്യരാക്കണമെന്നാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നത്. Also Read 'സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?'; AKG സെന്ററിലെത്തിയ ജോസ്.കെ.മാണിയെ പരിഹസിച്ച് വി.ടി ബല്‍റാം
കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് സ്പീക്കർ നൽകിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. എന്നാൽ ഈ നടപടിയ്ക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. നടപടിയെടുത്താല്‍ എംഎല്‍എമാര്‍ അയോഗ്യരാകും. അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവും കോടതി വിധിയും പരിശോധിച്ച ശേഷമായിരിക്കുമെന്നും സ്പീക്കർ അറിയിച്ചു.
Also Read Kerala Congress| 'ജോസ്.കെ.മാണി വിഭാഗം പോയത് UDF നേതാക്കളുടെ ജാഗ്രതക്കുറവുകൊണ്ട്'; കെ. മുരളീധരന്
അതേസമയം ജോസഫ് വിഭാഗം റോഷി അഗസ്റ്റിനും ജയരാജിനുമെതിരായ പരാതി നല്‍കിയിരുന്നു. എന്നാൽ നിലവില്‍ കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിപ്പായ റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നല്‍കിയത്. അതുകൊണ്ടാണ് ഈ പരാതിയില്‍ ആദ്യം നടപടിയന്നും സ്പീക്കര്‍ പ്രതികരിച്ചു.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പി.ജെ. ജോസഫും മോൻസ് ജോസഫും സർക്കാരിനെതിരായി വോട്ട് ചെയ്തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാൽ രണ്ടു പേരേയും അയോഗ്യരാക്കണമെന്നാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നത്.