നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം; കസ്റ്റംസിന് നിയമസഭ സെക്രട്ടറിയുടെ കത്ത്

  നിയമസഭാ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം; കസ്റ്റംസിന് നിയമസഭ സെക്രട്ടറിയുടെ കത്ത്

  ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്

  സ്പീക്കർ ശ്രീരാമകൃഷ്ണൻ

  സ്പീക്കർ ശ്രീരാമകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകി. സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളിൽ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്.

   ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. ഇ-മെയിലിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

   Also Read- 'സ്വപ്നയെ അറിയാം; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

   ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദ്യം ഫോണിലൂടെയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ നോട്ടീസ് ലഭിക്കാതെ ഹാജരാകാൻ കഴിയില്ലെന്ന നിലപാടാണ് അയ്യപ്പൻ സ്വീകരിച്ചത്. തുടർന്ന് ഇ-മെയിൽ വഴിയും വാട്സാപ്പ് വഴിയും കസ്റ്റംസ് നോട്ടീസ് കൈമാറി. എന്നാൽ വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ തിരക്കാണെന്നും, മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് അയ്യപ്പൻ കസ്റ്റംസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

   അതിനിടെയാണ് നിയമസഭ സെക്രട്ടേറിയറ്റിന്‍റെ പരിധിയിൽ വരുന്നയാളാണ് അയ്യപ്പനെന്ന് ചൂണ്ടിക്കാട്ടി സഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെ മാത്രമെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കുകയുള്ളുവെന്നാണ് നിയമസഭ സെക്രട്ടറി കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
   Published by:Anuraj GR
   First published:
   )}