കോഴിക്കോട്: പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുസ്ലീം ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന് വര്‍ഗീയതയ്ക്കെതിരെ പറയുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു.
തലമുറ മാറ്റം വേണമെന്ന കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ആവശ്യം ഒടുവില്‍ ഹൈക്കമാന്‍ഡ് കേട്ടു. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.
പ്രതിസന്ധിഘട്ടത്തില്‍ പ്രതിപക്ഷ നേതാവെന്നുള്ള ചുമതല ഏല്‍പ്പിച്ച നേതൃത്വത്തിന് നന്ദി പറഞ്ഞ് വി ഡി സതീശന്. ഐതിഹാസികമായി കോണ്‍ഗ്രസ് തിരിച്ചു വരുമെന്നും കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും സതീശന് വ്യക്തമാക്കി.
ജയിക്കുമ്പോള്‍ പൂച്ചെണ്ടും തോല്‍ക്കുമ്പോള്‍ സന്ദര്‍ഭം മനസിലാക്കി കുളംകലക്കലും കല്ലേറുമെല്ലാം പതിവാണെന്നും സതീശന് പറഞ്ഞു. ഇത് പുഷ്പ കിരീടമല്ലെന്ന് തിരിച്ചറിയുന്നു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകും. നേതാക്കളെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകും. പരമ്പരാഗത പ്രതിപക്ഷ സമീപനത്തില്‍ മാറ്റമുണ്ടാകും. കാലാനുസൃതമായ മാറ്റം പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലും വേണമെന്നും സതീശന് പറഞ്ഞു.
യു ഡി എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയെ കുഴിച്ചുമൂടുകയെന്നതാണ്. രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡ് അനുയോജ്യമായ പദവി നല്‍കും. പുതിയ മുഖം കോണ്‍ഗ്രസിനുണ്ടാവുമെന്നും വിഡി സതീശന് വ്യക്തമാക്കി.
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് ഇന്നാണ് തെരഞ്ഞെടുത്തത്. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.