തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് അഭിനന്ദനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർക്കിടയിൽ അവബോധമുണ്ടാക്കാനും അവരെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കാക്കാനും ടിക്കാറാം മീണ നടത്തിയ പ്രവർത്തനങ്ങളെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അഭിനന്ദിച്ചു.
SVEEP പരിപാടിയിലൂടെ വോട്ടർമാർക്കായി നടത്തിയ ബോധവൽക്കരണ പരിപാടി മികച്ച പ്രതികരണമാണ് നൽകിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കെ ജയകുമാർ എഴുതി കെ എസ് ചിത്ര പാടിയ 'തെരഞ്ഞെടുപ്പ് ഗീത'ത്തിന് വോട്ടർമാർക്കിടയിൽ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിന്റെയെല്ലാം ഫലമായി വോട്ടെടുപ്പ് ശതമാനം 78 ശതമാനമായി ഉയർത്താൻ കഴിഞ്ഞതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.