HOME » NEWS » Kerala » SPECIAL ARRANGEMENT IN BANKS TO AVOID CONGESTION NJ TV

കോവിഡും ഓണവും; തിരക്ക് ഒഴിവാക്കാൻ ബാങ്കുകളിൽ പ്രത്യേക ക്രമീകരണം

ബാങ്കുകളിൽ നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് ബാങ്കേഴ്സ് സമിതി അഭ്യർഥിക്കുന്നു.

News18 Malayalam | news18-malayalam
Updated: August 15, 2020, 8:16 AM IST
കോവിഡും ഓണവും; തിരക്ക് ഒഴിവാക്കാൻ ബാങ്കുകളിൽ പ്രത്യേക ക്രമീകരണം
bank
  • Share this:
തിരുവനന്തപുരം: ഓണക്കാലത്ത് ബാങ്കുകളിലുണ്ടായേക്കാവുന്ന വൻ തിരക്കൊഴിവാക്കാൻ മുൻകരുതലുമായി ബാങ്കുകൾ. കോവിഡ് പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദ്ദേശം നൽകിയത്.

സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ എത്താൻ പ്രത്യേക സമയം തീരുമാനിച്ചു 0,1,2,3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകൾ ഉള്ളവർ രാവിലെ 10 നും 12 നും ഇടയിൽ ബാങ്കിലെത്തണം.

4,5,6,7 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകാർ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ബാങ്കിൽ പോകേണ്ടത്. 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിട്ടുള്ള സമയം രണ്ടര മുതൽ നാലുവരെയാണ്.

ബാങ്കുകളിൽ നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് ബാങ്കേഴ്സ് സമിതി അഭ്യർഥിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ - എടിഎം സംവിധാനങ്ങളാണ് അഭികാമ്യം.

എന്നാൽ വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. കണ്ടെയ്ൻമെൻ്റ് സോണുകൾക്ക് ഈ ക്രമീകരണങ്ങളും ഇളവുകളും ബാധകമല്ല
Published by: Naseeba TC
First published: August 15, 2020, 8:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories