News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 22, 2020, 2:53 PM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. സഭ സമ്മേളനം നേരത്തെ ചേരാനുള്ള സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സർക്കാർ മറുപടി നൽകിയെന്നാണ് വിവരം.
Also Read-
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ച് എൽഡിഎഫ്; മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം കൊല്ലത്ത് ആരംഭിച്ചു; NSS ബഹിഷ്കരിച്ചുകേന്ദ്ര സർക്കാരിന്റെ
കാർഷിക നിയമ ഭേദഗതികൾ വോട്ടിനിട്ട് തള്ളാനായിരുന്നു പ്രത്യേക സമ്മേളനം വിളിച്ചത്. ഇതിനായി മന്ത്രിസഭാ യോഗം ചേർന്ന് ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ട് തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു. കൃഷി മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 നിയമ ഭേദഗതികൾക്കെതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും
സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.
Also Read-
സിസ്റ്റർ അഭയ കൊലക്കേസ്: ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ
നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ ഗവർണറെ അറിയിച്ചിരിക്കുന്നത്. സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അനുമതി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാല്‍ ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കിയേക്കും. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Published by:
Rajesh V
First published:
December 22, 2020, 2:53 PM IST