HOME » NEWS » Kerala » SPECIAL BRANCH INSPECTION TO ENSURE PRICE CONTROL OF MEDICAL ITEMS NEEDED FOR COVID TREATMENT

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് പരിശോധന

എല്ലാ ജില്ലകളിലും മെഡിക്കല്‍ സ്‌റ്റോറുകള്‍ ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

News18 Malayalam | news18-malayalam
Updated: May 26, 2021, 3:42 PM IST
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് പരിശോധന
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കേവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എല്ലാ ജില്ലകളിലും മെഡിക്കല്‍ സ്‌റ്റോറുകള്‍ ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് കോവിഡ് ഉപകരണങ്ങള്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉല്‍പന്നങ്ങള്‍തക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Also Read-'കോവിഡ് വായുവിലൂടെ പകരും'; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗം പകരും; മാർഗനിർദേശം പുതുക്കി കേന്ദ്രം

അതേസമയം സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം . വാക്‌സിന്‍ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അവലോകന യോഗം ചേര്‍ന്നത്.

Also Read-ഗ്രാമീണ ഇന്ത്യയും വാക്സിനേഷനും

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ ഡ്രൈവിന്റെ പുരോഗതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അവതരിപ്പിച്ചു. ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കുറിച്ച് യോഗത്തില്‍ വിശകലനം നടത്തി. ഒന്നും രണ്ടും വീതം ഡോസുകള്‍ ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും അവലോകനം ചെയ്തു. ഈ വിഭാഗത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള സാധ്യതകളും വിലയിരുത്തി.

Also Read-ഹൈദരാബാദിലെ മുസ്ലീം പള്ളി 40 കോവിഡ് രോഗികൾക്കുളള സെന്ററായി

വാക്സിന്‍ പാഴാക്കല്‍ ഒരു ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജാര്‍ഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്നാട് (15.5%), ജമ്മു കാശ്മീര്‍ (10.8%), മധ്യപ്രദേശ് (10.7%) എന്നിവിടങ്ങളില്‍ വാക്‌സിന്‍ പാഴാക്കാല്‍ വളരെ ഉയര്‍ന്ന നിലയിലാണെന്ന് യോഗത്തില്‍ വിലയിരുത്തി. വാക്‌സിന്‍ പാഴാക്കലിന്റെ ദേശീയ ശരാശരി 6.3% ആണ്.
Published by: Jayesh Krishnan
First published: May 26, 2021, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories