തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ടിരുന്ന മദ്യ വിൽപനശാലകൾ തുറക്കുന്നതിന്റെ ഭാഗമായി ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാൻ അനുവദിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങി. അടിയന്തര സാഹചര്യങ്ങളിൽ ബാറുകൾ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബിയർ വൈൻ പാർലറുകൾക്കും കൗണ്ടറുകൾ ആരംഭിക്കാം.
TRENDING: കോവിഡ് സാമ്പത്തിക പാക്കേജ്; കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍ [NEWS]FM's Day 3 Package| ക്ഷീര വികസനത്തിന് 15,000 കോടി; മത്സ്യ മേഖലയ്ക്ക് 20,000 കോടി; മൂന്നാം ദിന പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]'
ഹോട്ടൽ കോമ്പൗണ്ടിനകത്ത് ഹോട്ടലിൽനിന്നും മാറിയാകണം കൗണ്ടർ തുറക്കേണ്ടത്. തുറക്കാനുള്ള സമയം, മദ്യത്തിന്റെ അളവ്, എത്രപേർക്ക് മദ്യം കൊടുക്കാം എത്രകാലത്തേക്ക് കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ സർക്കാർ ഒരോ കാലത്തും ഇറക്കുന്ന നിബന്ധനകൾക്ക് അനുസരിച്ച് തീരുമാനിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Published by: Aneesh Anirudhan
First published: May 15, 2020, 19:15 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.