നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കരിപ്പൂരിൽ വലിയ വിമാനം ഇറങ്ങുമോ? പഠനസംഘം വിമാനത്താവളത്തിലെത്തി

    കരിപ്പൂരിൽ വലിയ വിമാനം ഇറങ്ങുമോ? പഠനസംഘം വിമാനത്താവളത്തിലെത്തി

    കരിപ്പുരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സൌദി എയർലൈൻസ്, എയർഇന്ത്യ എന്നിവയുടെ നിരവധി സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്

    karipur airport

    karipur airport

    • Share this:
      കോഴിക്കോട്: വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നത് പരിശോധിക്കാൻ പ്രത്യേക പഠന സംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഡിജിസിഎ നിയഗോചിച് പ്രത്യേക സമിതിയാണ് കരിപ്പൂരിലെത്തിയത്. ഡിജിസിഎ ചെന്നൈ റീജിയൻൽ ഡെപ്യുട്ടി ഡയറക്ടർ സി. ദൊരൈരാജിന്‍റെ നേതൃത്വത്തിലുള്ളതാണ് സംഘം. ഒരു പൈലറ്റും സംഘത്തിലുണ്ട്. ഓഗസ്റ്റ് എഴിന് ചെറു വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

      വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കണമെന്ന് കുറച്ചു കാലമായി ആവശ്യമുയരുന്നുണ്ട്. എം.പിമാരും മന്ത്രിമാരും ഉൾപ്പടെ നിരവധി ജനപ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഡിജിസിഎ യോഗത്തിൽ കരിപ്പുരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ പഠനസംഘത്തെ നിയോഗിച്ചത്.

      കരിപ്പുരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സൌദി എയർലൈൻസ്, എയർഇന്ത്യ എന്നിവയുടെ നിരവധി സർവ്വീസുകൾ റദ്ദാക്കി. അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് ഡിജിസിഎ വിമാനകമ്പനികളെ അറിയിക്കുകയായിരുന്നു.

      അതേസമയം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ മതിയായ എല്ലാ സൌകര്യങ്ങളും ഉണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും പഠനസംഘത്തിന്‍റെ റിപ്പോർട്ട് അനുകൂലമാകുമെന്നും, വൈകാതെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങുമെന്നുമാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
      Published by:Anuraj GR
      First published:
      )}