• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സന്നിധാനത്തും പമ്പയിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങൾ

news18india
Updated: October 11, 2018, 7:05 AM IST
സന്നിധാനത്തും പമ്പയിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങൾ
news18india
Updated: October 11, 2018, 7:05 AM IST
ശബരിമല: മണ്ഡല കാലത്ത് സന്നിധാനത്തും പമ്പയിലും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങൾ ഏര്‍പ്പെടുത്തും എന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലും തീര്‍ത്ഥാടന പാതകളിലും സ്ത്രീകള്‍ക്കായി കൂടുതല്‍ ശുചിമുറികള്‍ ക്രമീകരിക്കുമെന്നും എന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രളയത്തേത്തുടര്‍ന്ന് പമ്പ നാശോന്മുഖമായ സാഹചര്യത്തില്‍ പ്രധാന ഇടത്താവളമായി നിശ്ചയിച്ചിരിയ്ക്കുന്ന നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലില്‍ നിലവിലുള്ള 400 ശുചിമുറികള്‍ക്ക് പുറമേ 100 എണ്ണം കൂടി നിര്‍മ്മിയ്ക്കും. ഇതില്‍ 100 എണ്ണം സ്ത്രീകള്‍ക്ക് മാത്രമായി ക്രമീകരിയ്ക്കും. ശുചിമുറി സംവിധാനങ്ങള്‍ പാടേ തകര്‍ന്ന സാഹചര്യത്തിലാണ് പമ്പയില്‍ 100 എണ്ണം പുതുതായി നിര്‍മ്മിയ്ക്കുന്നത്.

സ്ത്രീകളെ തടയാനാകില്ല; വിധിയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് വനിതാ വിഭാഗം: കടകംപള്ളി

സ്‌നാനഘട്ടങ്ങളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമൊരുക്കും.പമ്പ ബസ്സ്റ്റാന്‍ഡിനടുത്തും മരക്കൂട്ടത്തും സ്ത്രീകള്‍ക്കായി 25 ബേയാ ടൊയ്‌ലറ്റുകള്‍ വീതം സ്ഥാപിക്കും. സന്നിധാനത്ത് നൂറിലേറെ ശുചിമുറികളും സ്ത്രീകള്‍ക്കായി സ്ഥാപിക്കും. സ്ത്രീകളുടെ ശുചിമുറികള്‍ക്ക് പിങ്ക് നിറം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും കുടിവെള്ളമെത്തിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. അപ്പം അരവണ പ്ലാന്റുകളും സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍