• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police | അതിര്‍ത്തി കടന്ന് അന്വേഷിക്കാന്‍ ഇനി കീശ കാലിയാകില്ല; 10 ലക്ഷം രൂപ പ്രത്യേക ഫണ്ട്

Kerala Police | അതിര്‍ത്തി കടന്ന് അന്വേഷിക്കാന്‍ ഇനി കീശ കാലിയാകില്ല; 10 ലക്ഷം രൂപ പ്രത്യേക ഫണ്ട്

നിലവിൽ സ്റ്റേഷന്‍ ഓഫീസര്‍മാർ കൈയ്യിൽ നിന്നും പണം ചിലവഴിച്ചതിന് ശേഷം ബില്ലുകൾ ഹാജരാക്കി മാസങ്ങൾ കഴിഞ്ഞിട്ടാണ് പണം ലഭിക്കുക

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേസന്വേഷണത്തിന്‍റെ ഭാഗമായി അന്യ സംസ്ഥാനങ്ങളിലേക്കും ദൂരെ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നതിനായി കേരള പോലീസിന് ഇനി പ്രത്യേക ഫണ്ട് ലഭിക്കും. ഒരോ ജില്ലയ്ക്കും 10 ലക്ഷം രൂപ വീതമാണ് ഈ ഇനത്തില്‍ ഫണ്ടായി ലഭിക്കുക. നേരത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ദൂരയാത്ര നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം പണം ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്.

    സംസ്ഥാന അതിർത്തി കടന്നുള്ള  കേസ് അന്വേഷണം നിലവിൽ പോലീസുകാർക്ക് എപ്പോഴും ബാധ്യതയാണ്. ചെലവുകൾ സിഐമാരോ അന്വേഷണ ഉദ്യോഗസ്ഥരോ സ്വന്തം കീശയിൽ നിന്നുമാണ്  ചെലവാക്കുന്നത്. എന്നാൽ ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും പുതിയ തീരുമാനം. സ്റ്റേഷൻ പരിധി വിട്ടുള്ള കേസന്വേഷണ യാത്രകൾക്ക് ഓരോ ജില്ലയ്ക്കും 10 ലക്ഷം രൂപ വീതം പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിക്കാനാണ് തീരുമാനം.

    നിലവിൽ സ്റ്റേഷന്‍ ഓഫീസര്‍മാർ കൈയ്യിൽ നിന്നും പണം ചിലവഴിച്ചതിന് ശേഷം ബില്ലുകൾ ഹാജരാക്കി മാസങ്ങൾ കഴിഞ്ഞിട്ടാണ് പണം ലഭിക്കുക. പുതിയ തീരുമാനത്തോടെ  ജില്ലാ പോലീസ് മേധാവിക്ക് തന്നെ ട്രഷറിയിൽ നിന്ന് ഫണ്ട് നൽകാൻ കഴിയും. അന്വേഷണ യാത്രകൾക്ക് പണം അനുവദിച്ചത് പോലെ കേസന്വേഷണ സമയത്ത് ഉണ്ടാകുന്ന ചെലവുകൾക്കും ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

    സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കേരള പോലീസില്‍ പുതിയ വിഭാഗം; 233 പുതിയ തസ്കികകള്‍ സൃഷ്ടിക്കും


    സംസ്ഥാന പോലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ (Economic Crimes)  അന്വേഷിക്കാന്‍ പ്രത്യേക  വിഭാ​ഗം രൂപീകരിക്കാൻ തീരുമാനം. ക്രൈംബ്രാഞ്ചിന്റെ (Crime Branch) കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിനായി പുതിയ 233 തസ്തികകൾ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനിച്ചു.

    226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ.

    ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും ഇനി അന്വേഷണച്ചുമതല ഉണ്ടായിരിക്കുക.

    കെ ഫോൺ പദ്ധതിക്ക് ഇളവുകൾ

    കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെ തട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റൈറ്റ് ഓഫ് വെ (RoW) അനുമതി തേടുന്നത് ഒഴിവാക്കും. മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാർജുകൾ ഒടുക്കുന്നതിൽ നിന്നു കൂടി ഇവയെ ഒഴിവാക്കും.

    അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്റൽസ്, റെസ്റ്ററേഷൻ ചാർജുകൾ/ റീയിൻസ്റ്റേറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും. മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ​ഗ്യാരണ്ടി, പെർഫോമൻസ് ബാങ്ക് ​ഗ്യാരണ്ടി എന്നിവ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.
    Published by:Arun krishna
    First published: