നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്ന് ഇന്ദിര ഗാന്ധി ശബരിമലയിൽ വന്നിരുന്നോ? പ്രത്യേകം നിർമ്മിച്ച ഹെലിപ്പാടിന്റെ ഇന്നത്തെ സ്ഥിതിയെന്ത്?

  അന്ന് ഇന്ദിര ഗാന്ധി ശബരിമലയിൽ വന്നിരുന്നോ? പ്രത്യേകം നിർമ്മിച്ച ഹെലിപ്പാടിന്റെ ഇന്നത്തെ സ്ഥിതിയെന്ത്?

  Special helipad raised in Sabarimala during Indira Gandhi's reign waiting redemption | രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ചരിത്രത്താളുകൾ പിന്നിലേക്ക് പായുന്നു

  indira gandhi

  indira gandhi

  • Share this:
  ശബരിമല: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ഇന്ദിരാഗാന്ധിക്കു വേണ്ടി ശബരിമലയിൽ നിര്‍മിച്ച ഹെലിപാഡ് ചര്‍ച്ചയാവുന്നു. 40 വര്‍ഷം മുന്‍പ്, 1980ല്‍, ശരംകുത്തിയോട് ചേര്‍ന്നാണ് ഹെലിപാഡ് നിര്‍മിച്ചത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു നിർമ്മാണം. വിവിധ ഹൈന്ദവ സംഘടനകള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ദിരാഗാന്ധി ശബരിമല സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

  വിവാദങ്ങൾ മല കയറിയതോടെ ഈ ഹെലിപാഡ് പിന്നിട് കാട് കയറി മൂടുകയായിരുന്നു. അന്ന് നിര്‍മിച്ച ഹെലിപാഡ് പിന്നിട് വയർലെസ് കേന്ദ്രമായും, കൊപ്രാ സംഭരണ ശാലയായും പിന്നീട് ഉപയോഗിച്ചു.

  ഹെലിപാഡിനായി കോൺക്രീറ്റ് ചെയ്ത ഭാഗം ഇപ്പോൾ ഒന്നിനും ഉപയോഗിക്കുന്നില്ല. സമീപത്തെ മരങ്ങൾ എല്ലാം പടർന്ന് പന്തലിച്ച് നിൽക്കുകയാണ്. ഇവിടെ ഇനി ഹെലിപാഡ് നിർമ്മിക്കണമെങ്കിൽ വലിയ കടമ്പയാണ് സർക്കാരിന് മുൻപിൽ ഉള്ളത്. രാഷ്ട്രപതിയുടെ സന്ദർശനത്തിന് സർക്കാർ എല്ലാ സൗകര്യവും ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

  ജനുവരി 6ന്  രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്തുമെന്നാണ്  നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള  ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകൾ.
  First published: