നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • BREAKING: കരുണ സംഗീതനിശ: സംഘാടകരുടെ അക്കൗണ്ട് പരിശോധിക്കുന്നു

    BREAKING: കരുണ സംഗീതനിശ: സംഘാടകരുടെ അക്കൗണ്ട് പരിശോധിക്കുന്നു

    Karuna Musical Night Row | എല്ലാ സംഘാടകരുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. വൈകാതെ ഷഹബാസ് അമൻ, റിമ കല്ലിങ്കൽ എന്നിവരുടെ അക്കൗണ്ടുകളും പരിശോധിക്കും

    കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പത്രസമ്മേളനത്തിൽ നിന്നും (ഫയൽ ചിത്രം)

    കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പത്രസമ്മേളനത്തിൽ നിന്നും (ഫയൽ ചിത്രം)

    • Share this:
      കൊച്ചി: വിവാദമായ കൊച്ചിയിലെ കരുണ സംഗീത നിശ സംഘാടകരുടെ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കുന്നു. ബിജിബാൽ, ആഷിഖ് അബു എന്നിവരുടെ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. എല്ലാ സംഘാടകരുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. വൈകാതെ ഷഹബാസ് അമൻ, റിമ കല്ലിങ്കൽ എന്നിവരുടെ അക്കൗണ്ടുകളും പരിശോധിക്കും.

      അന്വേഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ സംഘാടകരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പരിപാടിയുടെ ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചത് 7,35500 രൂപയാണ്. നികുതി കുറച്ചാണ് ആറ് ലക്ഷം രൂപ ലഭിച്ചത്. കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ അക്കൌണ്ടിലെത്തിയ തുക മാത്രമാണ് ക്രൈംബ്രാഞ്ച് സംഘം ഇതുവരെ പരിശോധിച്ചിരുന്നത്.

      Read Also: പിരിഞ്ഞുകിട്ടിയത് 6.22 ലക്ഷം, ചെലവ് 23 ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തതിന് വിശദീകരണവുമായി 'കരുണ' സംഘാടകർ

      എന്നാൽ ഏതെങ്കിലും സ്പോൺസർഷിപ്പ് ഇനത്തിൽ സംഘാടകരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം എത്തിയോയെന്നാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയാൽ മാത്രമെ പരിപാടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാനാകുവെന്ന നിലപാടിലാണ് അന്വേഷണസംഘം.

      നാലായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. എന്നാൽ ഇതിൽ 3000 പേരും സൌജന്യ പാസുമായാണ് പരിപാടി കാണാനെത്തിയത്. വെറും 908 പേർ മാത്രമാണ് കാശ് നൽകി ടിക്കറ്റ് വാങ്ങിയത്. അതുകൊണ്ടുതന്നെ മൂവായിരത്തോളം പാസുകൾ വാങ്ങിയത് ആരൊക്കെയാണ്? അത് പൂർണമായും സൌജന്യമായാണോ അവർക്ക് ലഭിച്ചത് തുടങ്ങിയ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}