നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറു വയസുകാരിയെ കാണാതായ സംഭവം; അന്വേഷിക്കാൻ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  ആറു വയസുകാരിയെ കാണാതായ സംഭവം; അന്വേഷിക്കാൻ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  സംഘത്തിൽ സൈബര്‍ ശാസ്ത്ര വിദഗ്ദരും ഉള്‍പ്പെടും.

  ന്യൂസ് 18

  ന്യൂസ് 18

  • Share this:
   കൊല്ലം: കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായത് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം അന്വേഷിക്കും. സംഘത്തിൽ സൈബര്‍ ശാസ്ത്ര വിദഗ്ദരും ഉള്‍പ്പെടും.

   also read:കൊല്ലം നെടുമൺകാവിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി; അന്വേഷണം ഊർജ്ജിതം

   സംസ്ഥാന ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്കും സന്ദേശം കൈമാറി. വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും സംഘം പരിശോധന നടത്തും. വാഹന പരിശോധനയും തുടങ്ങിക്കഴിഞ്ഞു. റെയില്‍വെയുടെയും ആര്‍പിഎഫിന്റെയും സഹകരണത്തോടെയാണ് റെയിൽവെ സ്റ്റേഷനുകളിലെ പരിശോധന.

   അതേസമയം സംഭവത്തില്‍ ബാലവകാശ കമ്മിഷന്‍ കേസെടുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കൊല്ലം ജില്ലാ കളക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

   വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്.
   Published by:Gowthamy GG
   First published:
   )}