• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടൈറ്റാനിയം ജോലി തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ടൈറ്റാനിയം ജോലി തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന് പണം തട്ടിയത്

  • Share this:

    തിരുവന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

    തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ ജെ.കെ. ദിനിൽ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഒൻപത് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ഉണ്ടാവും. തട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോൺമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
    Also Read- ടൈറ്റാനിയം ജോലി തട്ടിപ്പ്: 15 കോടിയോളം രൂപ വാങ്ങിയിരുന്നതായി ദിവ്യ നായരുടെ വെളിപ്പെടുത്തൽ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

    കന്റോൺമെന്റ് എസ് എച്ച് ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്പെക്ടർ ഡി സാബു, പൂജപ്പുര എസ് എച്ച് ഒ ആർ റോജ്, വനിതാ സ്റ്റേഷൻ എസ് എച്ച് ഒ ആശാചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കന്റോൺമെന്റ്), ആർ അജിത് കുമാർ (മ്യൂസിയം), വി പി പ്രവീൺ (പൂജപ്പുര), എം.എ. ഷാജി (വെഞ്ഞാറമ്മൂട്) എന്നിവരാണ് സംഘാംഗങ്ങൾ.

    ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന് പണം തട്ടിയത്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.

    വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

    Published by:Naseeba TC
    First published: