• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kasaragod | സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ വഴിപാട്; കാസര്‍കോട് കൂട്ടപ്രാര്‍ഥനയും ഇളനീരഭിഷേകവും

Kasaragod | സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ വഴിപാട്; കാസര്‍കോട് കൂട്ടപ്രാര്‍ഥനയും ഇളനീരഭിഷേകവും

ചന്ദ്രഗിരി ശാസ്താക്ഷേത്ര അഗ്രശാലയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

K-Rail

K-Rail

  • Share this:
കാസര്‍കോട്: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനായി കാസര്‍കോട് കീഴൂര്‍ ചന്ദ്രഗിരി ശാസ്ത ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട്. ചന്ദ്രഗിരി ശാസ്താക്ഷേത്ര അഗ്രശാലയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. 108 ഇളനീരുകൊണ്ടുള്ള അഭിഷേകവും കൂട്ടപ്രാര്‍ഥനയുമാണ് നടത്തുക.

എന്‍.എസ്.എസ്. സംസ്ഥാനസമിതിയംഗം അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കീഴൂര്‍ ചന്ദ്രഗിരി ശാസ്താ-തൃക്കണ്ണാട് ത്രയംബകേശ്വര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍, മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, വിവിധ കഴക പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു. കര്‍മസമിതി ഭാരവാഹികള്‍: ശ്രീവത്സന്‍ നമ്പ്യാര്‍ (പ്രസി.), എ.സി.മുരളീധരന്‍, ശ്രീനിവാസന്‍ കീഴൂര്‍ കടപ്പുറം, ചന്ദ്രന്‍ നടക്കാല്‍, കുമാരന്‍ മഠത്തില്‍, രത്‌നാകരന്‍ തോട്ടം, യശോദ നാരായണന്‍ (വൈസ് പ്രസി.), ദമയന്തി ചന്ദ്രന്‍ (സെക്ര.), അനില്‍കുമാര്‍, പള്ളയില്‍ വിജയന്‍, പുരുഷോത്തമന്‍ (ജോ. സെക്ര.), സി.എച്ച്.ജയപ്രസാദ് അഡിഗ (ഖജാ.).

Also Read-Panel debate on SilverLine| 'വിഷയ വിദഗ്ധനല്ല'; ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് ഔദ്യോഗിക വിശദീകരണം

Silverline | സിൽവർ ലൈൻ സർവെ; കല്ലിടലിൽ പൊലീസ് നടപടി ശരിയായില്ലന്ന് CPI

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ (Silverline) കല്ലിടലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ വിയോജിപ്പുമായി സിപിഐ (CPI) സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.

കെ റയില്‍ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരന്‍ ചവിട്ടിയത് ശരിയായില്ല. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി ആവശ്യമാണ് എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പിലാക്കാനെന്നും  യോഗത്തിൽ അഭിപ്രായം ഉയർന്നു.

കഴക്കൂട്ടത്ത് കെ റെയിൽ  സിൽവർ ലൈൻ (Silverline) വിരുദ്ധസമരക്കാരെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലീസുദ്യോഗസ്ഥൻ ഷബീറിനെതിരെ നടപടി എടുത്തിരുന്നു.

Also Read-KSRTC ഫണ്ട് കൊണ്ടാണോ എംഡി ബിജു പ്രഭാകര്‍ നെതര്‍ലാന്‍സിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്?

മംഗലപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ (Civil Police Officer) ഷബീറിനെ തിരുവനന്തപുരത്ത് എആർ ക്യാമ്പിലേക്കാണ് മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.

കഴക്കൂട്ടത്ത് കെ റെയിലിന് വേണ്ടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സര്‍വേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Published by:Jayesh Krishnan
First published: