സഭ വ്യാജ രേഖാക്കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു; കുറ്റപത്രം ഉടൻ

വിഷ്ണു റോയിക്ക് കേസിൽ നേരിട്ട് പങ്കില്ല. ഈ പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതിനും ആലോചിക്കുന്നുണ്ട്. 2019 ജനുവരിയിൽ നടന്ന സീറോ മലബാർ സിനഡിലായിരുന്നു മുൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് കർദ്ദിനാളിനെതിരായ ബാങ്ക് രേഖകൾ ഹാജരാക്കിയത്.

News18 Malayalam | news18
Updated: June 2, 2020, 5:24 PM IST
സഭ വ്യാജ രേഖാക്കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു; കുറ്റപത്രം ഉടൻ
കർദിനാൾ ആലഞ്ചേരി
  • News18
  • Last Updated: June 2, 2020, 5:24 PM IST
  • Share this:
കൊച്ചി: കർദ്ദിനാൾ‌ മാർ ജോർജ്ജ് ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണനെ നിയമിച്ചു. കേസിൽ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചേക്കും. മൂന്ന് വൈദികരടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടാകുമെന്നാണ് സൂചന.

വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വ്യാജരേഖ ശരിയായ രേഖയെന്ന രീതിയിൽ അവതരിപ്പിക്കൽ അടക്കം നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീ‍ർക്കുന്നതിനാണ് വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]

കോന്തുരുത്തി സ്വദേശി ആദിത്യനാണ് തന്‍റെ കംപ്യൂട്ടർ ഉപയോഗിച്ച് ബാങ്ക് രേഖകൾ നിർമ്മിച്ചത്. ബംഗളൂരുവിലെ സുഹൃത്ത് വിഷണു റോയിയുടെ സഹായവും ആദിത്യന് കിട്ടി. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാദർ പോൾ തേലക്കാട്, ടോണി കല്ലൂക്കാരൻ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യൻ നൽകിയ മൊഴി.

തുടർന്ന് വൈദികരായ പോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യുകയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരും മുൻ‌കൂർ ജാമ്യം നേടിയിരുന്നു. അറസ്റ്റിലായ ആദിത്യനും വിഷ്ണുവിനും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റ് രണ്ട് വൈദികരുടെ പങ്കിലും അന്വേഷണം പൂർത്തിയായി.

വിഷ്ണു റോയിക്ക് കേസിൽ നേരിട്ട് പങ്കില്ല. ഈ പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതിനും ആലോചിക്കുന്നുണ്ട്. 2019 ജനുവരിയിൽ നടന്ന സീറോ മലബാർ സിനഡിലായിരുന്നു മുൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് കർദ്ദിനാളിനെതിരായ ബാങ്ക് രേഖകൾ ഹാജരാക്കിയത്. എന്നാൽ, പരിശോധനയിൽ ഈ ബാങ്കുകളിൽ കർദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തി. തുടർന്നാണ് സിനഡ് നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകിയത്. ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

First published: June 2, 2020, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading