നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന്‌ ​ഹൈക്കോടതിയുടെ സ്റ്റേ

    സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന്‌ ​ഹൈക്കോടതിയുടെ സ്റ്റേ

    അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി

    News18 Malayalam

    News18 Malayalam

    • Share this:
      കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തടഞ്ഞതിനെതിരായ സർക്കാർ അപ്പീലിൽ ആണ് നടപടി. അരി വിതരണം തുടരാം. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അരി വിതരണ തീരുമാനം ഫെബ്രുവരി 4 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

      Also Read- Sharad Pawar | കഠിനമായ വയറുവേദന; NCP നേതാവ് ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

      മുൻഗണനേതര വിഭാഗക്കാർക്ക് 15 രൂപയ്ക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നുമാണ് സർക്കാരിന്‍റെ വാദം. അരി നൽകുന്നത് നേരത്തെ നടന്നു കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു.

      Also Read- തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കിട്ടാൻ പോകുന്നത് വലിയ ഒരു 'രസഗുള'; പരിഹാസവുമായി മമതാ ബാനർജി

      എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാൻ ശ്രമിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുവാദം. 2020 ഓഗസ്റ്റിൽ സ്പെഷ്യൽ അരി വിതരണം നിർത്തി വച്ചിരുന്നു, മാർച്ച്, ഏപ്രിലിൽ പുനഃരാരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ പറഞ്ഞു.

      Also Read- ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം; ജോസിനോട് തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി; മതമൗലികവാദികളുടെ പ്രചാരണമെന്ന് കാനം

      പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. സ്കൂൾ വിദ്യാർഥികൾക്കുള്ള അരി വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നൽകി വന്നിരുന്ന നടപടികളുടെ തുടർച്ചയാണെന്നുമാണ് സർക്കാർ കമ്മീഷനെ അറിയിച്ചത്.

      Also Read- ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

      ഇതിനിടെ വിഷു - ഈസ്റ്റർ സൗജന്യ കിറ്റ് വിതരണം ഇന്ന് തുടങ്ങിയേക്കും. പെസഹ വ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ഏപ്രിൽ ഒന്നും രണ്ടും അവധി ദിവസങ്ങളായതിനാൽ കട തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയതോടെയാണിത്. നേരത്തെ മാർച്ച് 25 മുതൽ കിറ്റ് നൽകി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രിൽ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

      Also Read- 'ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം': KCBC
      Published by:Rajesh V
      First published:
      )}