പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35000 രൂപ പിഴ ഈടാക്കി.
ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവിൽ കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂർണമായും രേഖപ്പെടുത്താതെ ഇരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
കടകള്‍ക്ക് ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
ജൈവപച്ചക്കറികളിലും നിരോധിത കീടനാശിനി; ഭക്ഷ്യവകുപ്പ് ശ്രദ്ധിക്കണമെന്ന് കാർഷിക സർവ്വകലാശാലഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും പിഴ ഈടാക്കി. നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.