നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആ രക്തതാരകം പൊലിഞ്ഞു; തളരാത്ത പോരാട്ട വീര്യം ബാക്കിയാക്കി

  ആ രക്തതാരകം പൊലിഞ്ഞു; തളരാത്ത പോരാട്ട വീര്യം ബാക്കിയാക്കി

  • Last Updated :
  • Share this:
   1983 ല്‍ എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെ 29 ാം വയസിലായിരുന്നു സൈമണ്‍ ബ്രിട്ടോ കെഎസ്‌യു പ്രവര്‍ത്തകരുടെ അക്രമത്തിനിരയാകുന്നത്. കുത്തേറ്റ് അരയ്ക്ക് താഴേക്ക് തളര്‍ന്നെങ്കിലും സൈമണ്‍ ബ്രിട്ടോയെന്ന യുവ നേതാവിന്റെ പോരാട്ട വീര്യത്തിന് മങ്ങലേറ്റില്ല. പിന്നീട് വീല്‍ചെയറിയിലായിരുന്നു ബ്രിട്ടോ തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്.

   1983 ഒക്ടോബര്‍ 14ന് ജനറല്‍ ആശുപത്രിക്ക് സമീപത്തുവെച്ചാണ് ബ്രിട്ടോയ്ക്കു കുത്തേറ്റത്. മഹാരാജാസ് കോളജിലും ലോ കോളജിലും എസ്എഫ്ഐ കെഎസ്‌യു സംഘര്‍ഷം രൂക്ഷമായ കാലഘട്ടമായിരുന്നു അത്. ലോ കോളേജ് വിദ്യാര്‍ത്ഥിയും എസഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന ബ്രിട്ടോ മഹാരാജാസ് കോളജില്‍ നിന്ന് ലോ കോളജിലേക്കു പോകുമ്പോഴായിരുന്നു അക്രമണം.

   Also Read: സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

   ഗുരുതരമായി പരുക്കേറ്റ ബ്രിട്ടോയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ തളരാത്ത പോരാട്ട വീര്യവുമായി വിദ്യാര്‍ത്ഥി നേതാവ് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അതിനുശേഷവും വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതം നയിച്ച ബ്രിട്ടോ സാംസ്‌കാരിക മേഖലയിലും പുസ്തക രചനയിലും മറ്റാരേക്കാളും ഈര്‍ജ്ജസ്വലതയോടെ തിളങ്ങി നിന്നു.

   എസ്എഫ്‌ഐക്കാരുടെ രാഷ്ട്രീയ വീര്യവുമായി കേരള രാഷ്ട്രീയത്തില്‍ ഇടപെട്ട ബ്രിട്ടോ എപ്പോഴെങ്കിലും പതറിയിട്ടുണ്ടെങ്കില്‍ അത് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യൂവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മാത്രമായിരിക്കണം. ഭാഷാപോഷിണിക്ക് വേണ്ടി ബ്രിട്ടോ എഴുതിയ 'യാത്ര' എന്ന ലേഖനത്തിന്റെ രചനയില്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്നു അഭിമന്യു. ബ്രിട്ടോയുടെ വീട്ടില്‍ താമസിച്ചായിരുന്നു അഭിമന്യൂ പുസ്തക രചനയില്‍ സഹായിച്ചത്. 'എന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അവന്‍' എന്നായിരുന്നു അഭിമന്യുവിനെക്കുറിച്ച് ബ്രിട്ടോ പറഞ്ഞിട്ടുള്ളത്.

   Dont Miss:  വനിതാമതിലിൽ അണിചേരാൻ ഗൗരിയമ്മയും

   2015 ല്‍ തന്റെ അറുപതാം വയസില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചും ബ്രിട്ടോ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2006- 2011 കാലഘട്ടത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നിയമസഭാംഗമായ ഇദ്ദേഹം ജയിലുകളില്‍ ലൈബ്രറി തുടങ്ങുവനായി ഫണ്ട് വിനിയോഗിച്ചതും ദേശീയ ശ്രദ്ധ നേടിയിരുന്നു.

   എസ്എഫ്‌ഐ നേതാവായിരുന്ന സീന ബാസ്‌കറാണ് ബ്രിട്ടോയെന്ന പോരാളിക്ക് ജീവിതത്തില്‍ കൂട്ടായെത്തിയത്. ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ബ്രിട്ടോയുടെ ജീവിത സഖിയാകുന്നത്.

   First published:
   )}