തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, 2 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ചുമതല
Also Read- ‘വിവാദത്തിന് ശേഷം കച്ചവടം 40 ശതമാനം കുറഞ്ഞു’; ഹൈക്കോടതിയെ സമീപിച്ച് ഹോട്ടല്‍ ഉടമകള്‍
ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര സാഹചര്യത്തിൽ ടാസ്ക്ഫോഴ്സ് ടീം അതിന്റെ അന്വേഷണം, തുടർ നടപടികൾ, റിപ്പോർട്ടിങ് എന്നിവ നടത്തേണ്ടതാണ്. ജീവനക്കാർ അവരവരുടെ പ്രവർത്തനം അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്വത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റതാണ്. ഭക്ഷ്യ വിഷബാധയുടെ റിപ്പോർട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോർട്ടും കാലതാമസം വരുത്താതെ കമ്മീഷണർ ഓഫീസിൽ അയക്കേണ്ടതാണ്. 6 മാസത്തിലൊരിക്കൽ പ്രവർത്തനങ്ങൾ വിലിയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.