• HOME
 • »
 • NEWS
 • »
 • kerala
 • »
 • Attack on AKG Centre|എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Attack on AKG Centre|എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

പന്ത്രണ്ടംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ‌ അന്വേഷണത്തിന് പ്രത്യേക സംഘം. DCP എ നസീമിനാണ് അന്വേഷണ മേൽനോട്ട ചുമതലപന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനാണ് അന്വേഷണ ചുമതല.

  എകെജി സെന്റർ അക്രമം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിയുടെ ചില സൂചനകൾ ലഭിച്ചു എന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിനു ശേഷം പ്രതിയെന്നു സംശയിക്കുന്നയാൾ സഞ്ചരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

  ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് എൽഡിഎഫിന്റെ ആരോപണം. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമാധാനം തകർക്കാനുളള ശ്രമമെന്ന് എ വിജയ രാഘവനും അക്രമം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാനം രാജേന്ദ്രനും കുറ്റപ്പെടുത്തി.

  Also Read-പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമം': മുഖ്യമന്ത്രി പിണറായി വിജയൻ

  പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. പ്രകോപനങ്ങൾക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

  അതേസമയം, എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എകെജി സെന്റർ ആക്രമണം ഇ പി ജയരാജന്റെ തിരക്കഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസാണ് ആക്രമണത്തിന് പിന്നിൽ എന്നു പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു.

  Also Read-'ഞങ്ങളും എറിഞ്ഞിട്ടുണ്ട്, മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

  മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആക്രമണമെന്ന് സംശയിക്കുന്നതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിന്റ സാന്നിധ്യത്തിൽ അക്രമം നടന്നത് അപലപനീയമെന്ന് ഉമ്മൻ ചാണ്ടിയും 25 കൊല്ലം പഴക്കമുള്ള വേലകളാണ് സിപിഎം ഇപ്പോൾ ഒരുക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.

  ഇന്നലെ  രാത്രിയാണ് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. രാത്രി 11. 25 ഓടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇരു ചക്ര വാഹനത്തിൽ വന്ന അജ്ഞാതരാണ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്.

  വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്നും ബോംബ് ആണ് വീണതെന്നും ഇപി ജയരാജന്‍ പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പികെ ശ്രീമതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചത് എന്ത് തരം സ്‌ഫോടക വസ്തു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടർന്ന് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ എന്നീ സംഘടനകളുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
  Published by:Naseeba TC
  First published: