News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 11, 2020, 12:42 PM IST
കെ.കെ. മഹേശൻ
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ ഐ ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യം വ്യക്തമാക്കി ഡിജിപി ഉത്തരവിറക്കി. അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും മാറ്റണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി നേരത്തെ അറിയിച്ചിരുന്നു. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നും ലോക്കൽ പൊലീസ് അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും വ്യക്തമാക്കി കുടുംബം രംഗത്തെത്തിയിരുന്നു. ഇതെ തുടർന്നാണ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുന്നത്.
You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു [NEWS]'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്റ് [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
മഹേശന്റേതായി പുറത്ത് വന്ന കത്തിലെ ആരോപണങ്ങൾ എല്ലാം ശരിയാണെന്നും എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശശനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. വെളളാപ്പള്ളി നടേശനെയും സഹായി കെഎൽ അശോകനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
Published by:
user_49
First published:
July 11, 2020, 12:40 PM IST