നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Attack on Police | കിഴക്കമ്പലത്തെ ആക്രമണം; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

    Attack on Police | കിഴക്കമ്പലത്തെ ആക്രമണം; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

    പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

    • Share this:
      കൊച്ചി: കിഴക്കമ്പലത്തെ അതിഥി തൊഴിലാളികള്‍ നടത്തിയ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

      അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

      Also Read-M B Rajesh | 'കിഴക്കമ്പലം ആക്രമണത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്'; സ്പീക്കര്‍

      മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്‍കിയ ക്യാമ്പലാണ് അക്രമം നടന്നത്.

      Also Read-V Sivankutty | 'കിഴക്കമ്പലത്തുണ്ടായത് ഒറ്റപ്പെട്ട സംഭവം; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്': മന്ത്രി വി ശിവന്‍കുട്ടി

      ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

      Also Read-Sabu Jacob| 'തൊഴിലാളികള്‍ ക്രിമിനലുകളല്ല; അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാം': കിറ്റെക്സ് എംഡി സാബു ജേക്കബ്

      മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
      Published by:Jayesh Krishnan
      First published:
      )}