• HOME
  • »
  • NEWS
  • »
  • kerala
  • »
  • തോൽവി പരിശോധിക്കാൻ നവംബർ 15ന് പ്രത്യേക യുഡിഎഫ് യോഗം; ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് ലീഗിന്റെ വിമർശനം

തോൽവി പരിശോധിക്കാൻ നവംബർ 15ന് പ്രത്യേക യുഡിഎഫ് യോഗം; ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് ലീഗിന്റെ വിമർശനം

സ്ഥാനാർഥിത്വത്തെ ചൊല്ലിയുളള കോൺഗ്രസിലെ തർക്കവും ഏകോപനം ഇല്ലായ്മയുമാണ് തോൽവിക്ക് കാരണമെന്നുമായിരുന്നു ലീഗിന്റെ വിമർശനം

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നവംബർ 15ന് പ്രത്യേക യു ഡി എഫ് യോഗം. സ്ഥാനാർഥി നിർണയത്തിൽ അടക്കം കോൺഗ്രസിന് വീഴ്​ച ഉണ്ടായെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിൽ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്​ച ഉണ്ടായിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച് തിരുത്തുമെന്നും വാർത്താ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

    Also Read- എക്സൈസ് കസ്റ്റഡി മരണം: മുഖ്യപ്രതി കീഴടങ്ങി

    യു‌ഡിഎഫ് യോഗത്തിൽ വിമർശനത്തിന് തുടക്കമിട്ടത് മുസ്ലിംലീഗ് ആണെങ്കിലും പുറത്തു പറഞ്ഞത്ര കടുപ്പമുണ്ടായിരുന്നില്ല. യോഗത്തിനു മുമ്പ് കോൺഗ്രസ് ലീഗ് നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തി ധാരണയിൽ എത്തിയിരുന്നു. കെ പി സി സി രാഷ്​ട്രീയകാര്യ സമിതി ചേർന്ന് പരാജയം പരിശോധിച്ച ശേഷം പ്രത്യേക യു ഡി എഫ് യോഗം ചേരാം എന്നായിരുന്നു കോൺഗ്രസ് നിർദ്ദേശം.

    Also Read- അഗളി മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ 3പേർ; ഭവാനിദളം പ്രവർത്തകരെന്ന് സൂചന

    സ്ഥാനാർഥിത്വത്തെ ചൊല്ലിയുളള കോൺഗ്രസിലെ തർക്കവും ഏകോപനം ഇല്ലായ്മയുമാണ് തോൽവിക്ക് കാരണമെന്നും തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും യോഗത്തിൽ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. പാലാ തോൽവിയുടെ പേരിൽ പഴി ഏറെ കേട്ട കേരള കോൺഗ്രസിലെ ജോസ്- ജോസഫ് വിഭാഗം നേതാക്കൾ പൂർണമായും മൗനം പാലിച്ചു. യു ഡി എഫിന്റെ ഭാഗമായ മൂന്ന് ഇ​ടത് പാർട്ടികളുടേതായിരുന്നു പിന്നീടുള്ള വിമർശനങ്ങൾ.

    First published: