• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ; ശ്രീനാരായണ ഗുരുവിന്റെ വീട് ഇപ്പോഴും ചാണകം മെഴുകിയതാണ്': സുരേഷ് ഗോപി

'സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ; ശ്രീനാരായണ ഗുരുവിന്റെ വീട് ഇപ്പോഴും ചാണകം മെഴുകിയതാണ്': സുരേഷ് ഗോപി

"തിരുവനന്തപുരം പിടിക്കും തൃപ്പൂണിത്തുറ പിടിക്കും കണ്ണൂരില്‍ മുന്നേറും എന്നൊക്കെ പറയുന്നു. പിടിച്ചെടുക്കുന്നുവെന്നല്ല കോഴിക്കോട് കോര്‍പ്പറേഷനില്‍ താമരക്കുട്ടന്‍മാര്‍ നിറയണം എന്നാണ് ഞാന്‍ പറയുന്നത്. "

സുരേഷ് ഗോപി

സുരേഷ് ഗോപി

 • Last Updated :
 • Share this:
  കോഴിക്കോട്: താൻ ഒരു ബി.ജെ.പി പ്രവർത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നും സുരേഷ് ഗോപി എം.പി. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് ബി.ജെ.പി പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  "അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്. ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയാണ്. അഴിമതി രഹിതമായ ഭരണനിര്‍വഹണം പൗരന്റെ അവകാശമാണെന്നു കരുതുന്ന മോദിയുടെ ശിഷ്യനാണ്. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ് അതിനെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോള്ളൂ. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട് അതൊന്നു പോയി നോക്കൂ. അവിടെ ഇപ്പോഴും ചാണകം കൊണ്ടാണ് തറ മെഴുകിയത്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയത്." സുരേഷ് ഗോപി പറഞ്ഞു.

  Also Read 'ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല; സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം': സുരേഷ് ഗോപി

  ബിജെപി ഭരിക്കുന്ന തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്നു നോക്കൂ. കെട്ടിയിറക്കിയ ഈ എംപി എന്തു ചെയ്തുവെന്ന് മനസിലാക്കാം. അഴിമതിരഹിത ഭരണമാണ് ഏഴാം വര്‍ഷത്തിലേക്ക് കടന്ന് ഇപ്പോഴും തുടരുന്നത്. കേരളം മലയാളിയുടേതാണെങ്കില്‍  ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുറിവേറ്റ നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

  "ഞാന്‍ ചങ്കൂറ്റത്തോടെ പറയുകയാണ്. കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ചു തരാം. 48 വര്‍ഷമായി ഇടതന്‍മാര്‍ ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എസ്.കെ.പൊറ്റക്കാട് കോഴിക്കോടിനെ വിശേഷിപ്പിച്ചത് നന്മയുടെ നഗരം എന്നാണ്. ആ കോര്‍പ്പറേഷനില്‍ ഇപ്പോഴും കുടിവെള്ളം കിട്ടുന്നില്ലെന്ന് പറഞ്ഞത് മഹാനായ എം.ടി.വാസുദേവന്‍ നായരാണ്. സംഘി എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധ രാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിനെ വകവരുത്താന്‍ ജനങ്ങള്‍ സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കണം."- സുരേഷ് ഗോപി പറഞ്ഞു.

  " പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ മൂന്ന് വര്‍ഷമായി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണെങ്കില്‍ അവിടെ എന്നേ ഒരു റോഡ് വന്നേനെ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്ട രാഷ്ട്രീയക്കാര്‍. ഇതിനെതിരെ വോട്ടര്‍മാര്‍ യുക്തിപരമായി ചിന്തിച്ച് വോട്ടു ചെയ്യണം."

  "അത്യാധുനിക മരം മുറി യന്ത്രങ്ങള്‍ കൊണ്ടു വന്ന് കല്ലായിയിലെ മരവ്യവസായത്തെ പുനരുജ്ജീവിപ്പിച്ചൂടെ തലമുറമാറ്റം വേണം എല്ലാ തൊഴില്‍ മേഖലയിലും. ഇതെല്ലാം മുരടിപ്പിച്ച സര്‍ക്കാരിനെയാണോ നിങ്ങള്‍ വികസനം താരത്മ്യം ചെയ്യാന്‍ എടുക്കുന്നത്. നിഷ്‌കാസനം ചെയ്യണം ഈ സര്‍ക്കാരിനെ. നാളെ ഒരു ദിവസം കൂടി സമയമുണ്ട്. നിങ്ങള്‍ നന്നായി ആലോചിക്കൂ.75 ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ 74 ഇടത്തും ബിജെപി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത് ഒരു 55 പേരെ തന്നാല്‍ അല്ലെങ്കില്‍ ഒരു 45 പേരെ തന്നാല്‍ അല്ലെങ്കില്‍ ഒരു 40 പേരെ തന്നാല്‍ എന്താണ് ഭരണമെന്ന് കാണിച്ചു തരാം. തിരുവനന്തപുരം പിടിക്കും തൃപ്പൂണിത്തുറ പിടിക്കും കണ്ണൂരില്‍ മുന്നേറും എന്നൊക്കെ പറയുന്നു. പിടിച്ചെടുക്കുന്നുവെന്നല്ല കോഴിക്കോട് കോര്‍പ്പറേഷനില്‍ താമരക്കുട്ടന്‍മാര്‍ നിറയണം എന്നാണ് ഞാന്‍ പറയുന്നത്. " സുരേഷ് ഗോപി പറഞ്ഞു.
  Published by:Aneesh Anirudhan
  First published: