• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെറ്റ് പറ്റാത്തവരായി ആരുണ്ട്? 'കാമം' തിരുത്തി 'ക്ഷാമം' ആയി

തെറ്റ് പറ്റാത്തവരായി ആരുണ്ട്? 'കാമം' തിരുത്തി 'ക്ഷാമം' ആയി

ഉത്തരവിന്‍റെ പകര്‍പ്പ് വ്യാപകമായി പ്രചരിച്ചതോടെ ആദ്യം ഇറക്കിയ ഉത്തരവ് തിരുത്തി വീണ്ടും പുതിയ ഉത്തരവിറക്കി

  • Share this:

    തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഗുരുതര അക്ഷരത്തെറ്റ്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ക്ഷാമം പരിഹരിക്കുന്നതിന് തനത് ഫണ്ടില്‍ നിന്ന് തുകവിനിയോഗിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ട് മാര്‍ച്ച് 3ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ‘ക്ഷാമം’ എന്നതിന് പകരം ‘കാമം’ എന്ന് തെറ്റായി പ്രിന്‍റ് ചെയ്തത്. ഉത്തരവിന്‍റെ പകര്‍പ്പ് വ്യാപകമായി പ്രചരിച്ചതോടെ ആദ്യം ഇറക്കിയ ഉത്തരവ് തിരുത്തി വീണ്ടും പുതിയ ഉത്തരവിറക്കി.

    2017 മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഭരണഭാഷ പൂര്‍ണമായും മലയാളം ആക്കി കൊണ്ട് ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന എല്ലാ പ്രധാന സര്‍ക്കാര്‍ ഉത്തരവുകളും മലയാളത്തിലാണ് പുറപ്പെടുവിക്കുന്നത്.

    First published: