• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Congress B| കേരള കോൺഗ്രസ് ബി പിളർപ്പിലേക്കോ? ഉഷാ മോഹൻദാസിനെ പിന്തുണച്ച് പാർട്ടിയിൽ ഒരു വിഭാഗം

Kerala Congress B| കേരള കോൺഗ്രസ് ബി പിളർപ്പിലേക്കോ? ഉഷാ മോഹൻദാസിനെ പിന്തുണച്ച് പാർട്ടിയിൽ ഒരു വിഭാഗം

പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി കെ ബി ഗണേഷ് കുമാറിന്കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം.

ഉഷ മോഹൻദാസ്, കെ ബി ഗണേഷ് കുമാർ

ഉഷ മോഹൻദാസ്, കെ ബി ഗണേഷ് കുമാർ

 • Share this:
  കൊല്ലം: ആർ ബാലകൃഷ്ണപിള്ളയുടെ (R Balakrishna Pillai) വിയോഗത്തോടെ കുടുംബത്തിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ കേരള കോൺഗ്രസിൽ ബിയിലെ (Kerala Congress B) ചേരിപ്പോരിലേക്ക് വളരുന്നു. ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ ഉഷാ മോഹൻദാസിന് (Usha Mohandas) സജീവ രാഷ്ട്രീയത്തിന്റെ പരിചയക്കുറവുണ്ടെങ്കിലും അത് മറികടക്കും വിധം പാർട്ടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ചില മുതിർന്ന നേതാക്കളടക്കം ഉഷയ്ക്ക് സമ്പൂർണ പിന്തുണയുമായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. കുറച്ചു കാലമായി കേരള കോൺഗ്രസ്-ബിയിൽ പുകയുന്ന തർക്കമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.

  പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി കെ ബി ഗണേഷ് കുമാറിന് (KB Ganesh Kumar) കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം. ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ ഉഷ മോഹൻദാസിനെ ഗണേഷിനെതിരെ ഇറക്കി ചെയർപേഴ്സൺ പദവിയിലേക്ക് അവരോധിക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നത്. അടുത്തയാഴ്ച എറണാകുളത്ത് പാർട്ടി സംസ്ഥാനസമിതി യോഗം വിളിച്ചുചേർക്കാനാണിവർ ഒരുങ്ങുന്നത്.

  Also Read- Punjab Polls| പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ക്യാപ്റ്റൻ‌ അമരീന്ദര്‍ സിങ്

  അതേസമയം പാർട്ടിയിലും മണ്ഡലത്തിലുമുള്ള ഗണേഷ് കുമാറിന്റെ ജനസമ്മിതി ആത്മവിശ്വാസത്തോടെ ഉയർത്തിക്കാട്ടുകയാണ് അദ്ദേഹത്തിന് ഒപ്പമുള്ളവർ. വ്യക്തി വൈരാഗ്യവും കള്ളക്കഥകളും കൊണ്ട് ഗണേഷിനെ തകർക്കാൻ കഴിയില്ലെന്നും വിമത നീക്കങ്ങൾക്കെതിരെ പാർട്ടിയിൽ വിമർശനമുയരുന്നു.

  പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ വിൽപ്പത്രം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതുരംഗത്തേക്ക് മകൾ എത്തുമെന്ന സൂചനകളുയർന്നിരുന്നു. വിൽപ്പത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഗണേശിനെതിരെ സഹോദരി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. ഈ മന്ത്രി സഭയിൽ ഗണേഷ് കുമാറിന് ഇടം ലഭിക്കാതെ പോയതിനു പിന്നിൽ കത്തും കാരണമായെന്ന് കരുതുന്നവരുണ്ട്. എന്നാൽ, പാർട്ടി അദ്ധ്യക്ഷപദവി ഏറ്റെടുക്കുന്നതിൽ ഉഷ മോഹൻദാസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഉഷ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗത്തിന്റെ കരുനീക്കങ്ങൾ.

  പാർട്ടി സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പിള്ളയുടെ മരണശേഷം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറിയശേഷം സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിമതവിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചുചേർക്കാനൊരുങ്ങുന്നത്. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയേക്കും.

  Also Read- Marriageable Age for Women | 'ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയും'; വിവാഹപ്രായം ഉയർത്തുന്നതിനെതിരെ മഹിളാ അസോസിയേഷൻ

  പാർട്ടിയുടെ ഏക എംഎൽഎ ഗണേഷ് കുമാർ ആണെന്നിരിക്കെ, വിമതനീക്കങ്ങളോട് ഇടതുമുന്നണിയുടെ സമീപനം എന്താവും എന്നതും പ്രസക്തമാണ്.
  Published by:Rajesh V
  First published: