നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ പിളർപ്പ് പൂർണം; സംസ്ഥാനത്ത് പുതിയ വ്യാപാരി സംഘടന കൂടി നിലവിൽ വന്നു

  വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ പിളർപ്പ് പൂർണം; സംസ്ഥാനത്ത് പുതിയ വ്യാപാരി സംഘടന കൂടി നിലവിൽ വന്നു

  സംസ്ഥാന പ്രസിഡൻ്റായി ജോബി വി ചുങ്കത്തിനെയും ജനറൽ സെക്രട്ടറിയായി  സി.എച്ച്. ആലിക്കുട്ടി ഹാജിയെയും തിരഞ്ഞെടുത്തു. 

  News18

  News18

  • Share this:
  വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പുതിയ വ്യാപാരി സംഘടന(Association) രൂപീകരിച്ചു. യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ(United merchants chamber) എന്ന പേരിലാണ് സംസ്ഥാന തലത്തിൽ വ്യാപാര - വ്യവസായ-സേവന മേഖലയിൽ പുതിയ സംഘടന നിലവിൽ വന്നത്. പാലക്കാട്(Palakkad) ജോബീസ് മാൾ ഡയമണ്ട് ഹാൾ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഓർഗനൈസിംഗ് കമ്മറ്റി രക്ഷാധികാരി ജോബി വി ചുങ്കത്ത് സംഘടനയുടെ പ്രഖ്യാപനം നടത്തി.

  സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും എത്തിയ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സംഘടനാ പ്രഖ്യാപനം നടന്നത്. വ്യാപാര -സേവന മേഖലകളിലെ പ്രശ്നപരിഹാരങ്ങൾക്കും , നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലഘട്ടത്തിനനുസൃതമായ വ്യാപാര മേഖല കെട്ടിപ്പടുക്കുന്നതിനും, നിയമ നടപടി കുരുക്കുകളിൽ ഉപദേശ-നിർദേശങ്ങൾ നൽകി സഹായ സേവന സംവിധാനമായി എല്ലാ തരം വ്യാപാര, വ്യവസായ, സേവന മേഖലകളിൽ സാമ്പത്തികമോ, സാങ്കേതികമോ, നൈപുണ്യമോ മുതൽ മുടക്കായി ജീവിത മാർഗ്ഗം കണ്ടെത്തിയവരുടെ സംഘടനയായി  യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പ്രവർത്തിക്കുമെന്ന് ജോബി വി ചുങ്കത്ത് പറഞ്ഞു.യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ 14 ജില്ലകളിലും സജീവമായ ജില്ലാ കമ്മറ്റികളോടെ തികച്ചും സ്വതന്ത്രമായി  പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷത്തോളം അംഗങ്ങളുമായാണ് സംഘടനയുടെ പ്രവർത്തന തുടക്കമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

  സമാന ചിതാഗതിയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കാനാണ് യു എം സി യുടെ തീരുമാനം. സംഘടനക്ക് ആസ്തി ഉണ്ടാക്കലും അതുവഴി അധികാര തർക്കങ്ങളും വിഭാഗീയ പ്രവർത്തനങ്ങളും ഭരണഘടന അനുവദിക്കുന്നില്ല.മറിച്ച് രോഗം മൂലമോ, സാമ്പത്തിക പ്രതിസന്ധി മൂലമോ ജീവിക്കാൻ പ്രയാസം നേരിടുന്ന വ്യാപാരികളെയും , കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന്ന് വേണ്ടി വിവിധ സഹായ പദ്ധതികളും ,ക്ഷേമ പദ്ധതികളും , വായ്പാ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തും. പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘടനയുടെ യൂണിറ്റുകൾ പ്രാദേശികമായി ഇടപെടൽ നടത്തി സേവന-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്നും ജോബി വി ചുങ്കത്ത് പറഞ്ഞു.

  വിവിധ ജില്ലകളിൽ പ്രകൃതിക്ഷോഭം മൂലം പ്രതിസന്ധിയിലായ വ്യാപാരികൾക്കും , പൊതു സമൂഹത്തിനും സർക്കാർ അടിയന്തിരമായി സഹായം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
  ലോഞ്ചിംഗ് സെറിമണിയിൽ ഓർഗനൈസിംഗ്  കമ്മറ്റി ചെയർമാൻ ടി.എഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംഘടന നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടനാ നേതാവ് ടി കെ ഹെൻട്രിയുടെ മകൻ സജിൻ കെ ഹെൻട്രി ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിക്കാനായി 3 സെന്റ് സ്ഥലം നൽകുന്നതുൾപ്പടെയുള്ള ജീവകാരുണ്യ- ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം എൽ എ, എ പ്രഭാകരൻ എം എൽ എ, എന്നിവർ നിർവ്വഹിച്ചു.സംഘടനയുടെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെയും , ജില്ലാ കമ്മറ്റി ഓഫീസിന്റെയും ഉൽഘാടനം പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രിയ അജയൻ നിർവ്വഹിച്ചു. ഓർഗനൈസിംഗ്  കൺവീനർ സി എച്ച് ആലിക്കുട്ടി ഹാജി സ്വാഗതം ആശംസിച്ചു.

  ഭരണഘടനാ പ്രകാശനം പ്രസാദ് ജോൺ മാമ്പ്രയും നയരേഖാ വിശദീകരണം ടോമി കുറ്റിയാ ങ്കലും അംഗത്വ അപേക്ഷാ ഫോറം പ്രകാശനം നിജാം ബഷിയും അംഗത്വ സർട്ടിഫിക്കറ്റ് പ്രകാശനം വി വി ജയനും യൂണിറ്റ് അഫലിയേഷൻ അപേക്ഷാ ഫോറം ടി.കെ ഹെൻട്രിയും നിർവ്വഹിച്ചു.പി.എസ്.സിംപ്സൺ പതാക ഉയർത്തി. കെ എം കുട്ടി പ്രതിനിധികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി എം എം ഹബീബ്, എം ഉണ്ണികൃഷ്ണൻ , കെ.എസ്.രാധാകൃഷ്ണൻ ,എം. നസീർ,മനോജ്, ഗോകുൽദാസ് , പി.ജെ കുര്യൻ, കെ.ആർ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.സംഘടനാ ഭാരവാഹികളായി ജോബി വി ചുങ്കത്ത് (പ്രസിഡന്റ്) സി.എച്ച്. ആലിക്കുട്ടി ഹാജി (ജനറൽ സെക്രട്ടറി) ടി.എഫ്. സെബാസ്റ്റ്യൻ ( ട്രഷറർ) പ്രസാദ് ജോൺ മാമ്പ്ര പത്തനംതിട്ട , വി.എ ജോസ് ഉഴുന്നാലിൽ കോട്ടയം (വൈ. പ്രസിഡന്റുമാർ) വി വി ജയൻ എറണാകുളം, ടോമി കുറ്റിയാങ്കൽ കോട്ടയം, പി എം എം ഹബീബ് പാലക്കാട്, നിജാം ബഷി കൊല്ലം , ടി.കെ. ഹെൻട്രി പാലക്കാട് (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
  Published by:Sarath Mohanan
  First published:
  )}