കേരള കോണ്‍ഗ്രസ് (ജേക്കബ്)പിളര്‍ന്നു; ജോണി നെല്ലൂർ ഇനി പി.ജെ. ജോസഫിനൊപ്പം

പാർട്ടിയിൽ പിളർപ്പില്ലെന്നും ഏതാനും ചിലർ പാർട്ടി വിട്ടു പോകുകയാണെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു.

News18 Malayalam | news18-malayalam
Updated: February 21, 2020, 12:55 PM IST
കേരള കോണ്‍ഗ്രസ് (ജേക്കബ്)പിളര്‍ന്നു; ജോണി നെല്ലൂർ ഇനി പി.ജെ. ജോസഫിനൊപ്പം
News18
  • Share this:
കൊച്ചി:  കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. പാർട്ടി ലീഡർ അനൂപ് ജേക്കബ്, ചെയർമാൻ ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് പ്രത്യേക യോഗം ചേർന്നു.  ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗമാണ് ചേർന്നതെന്നാണ് ഇരു നേതാക്കളും വ്യക്തമാക്കിയത്. ജോസഫുമായി ലയിക്കാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ യോഗം ചേർന്നവർ തീരുമാനിക്കുകയായിരുന്നു.

അതേസമയം പാർട്ടിയിൽ പിളർപ്പില്ലെന്നും ഏതാനും ചിലർ  വിട്ടു പോയതാണെന്നും  അനൂപ് ജേക്കബ് പ്രതികരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നു ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കാത്തതുകൊണ്ടാണ് ലയനത്തെ എതിർക്കുന്നതെന്നും ജോണി നെല്ലൂർ ആരോപിച്ചു.

ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ അനൂപ് ജേക്കബ് ആദ്യഘട്ടത്തിൽ ലയനത്തെ പിന്തുണച്ചെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. അതേസമയം സംഭവത്തിൽ പി.ജെ ജോസഫിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

 
First published: February 21, 2020, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading