HOME » NEWS » Kerala » SPORTS COUNCIL PRESIDENT MERCY KUTTAN S REPLY TO K SURENDRAN GG TV

'സ്പോർട്സ് കൗൺസിലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കും': മേഴ്സിക്കുട്ടൻ

സ്വര്‍ണ്ണകടത്തല്ല തന്റെ പണിയെന്നും താന്‍ കായിക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി. കായിക താരം എന്ന നിലയില്‍ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: October 31, 2020, 5:16 PM IST
'സ്പോർട്സ് കൗൺസിലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കും':  മേഴ്സിക്കുട്ടൻ
Sports Council
  • Share this:
കൊച്ചി: സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരായ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങൾ തള്ളി പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ പ്രതികരിച്ചു. അരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടൻ പറഞ്ഞു.

സ്വര്‍ണ്ണകടത്തല്ല തന്റെ പണിയെന്നും താന്‍ കായിക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി. കായിക താരം എന്ന നിലയില്‍ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വര്‍ണ്ണക്കടത്തില്‍ സംശയ നിഴലിലാണെന്ന സുരേന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മേഴ്‌സിക്കുട്ടന്റെ പി എ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുവെന്നായിരുന്നു സുരേന്ദ്രന്റെ പ്രധാന ആരോപണം.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണ്ണക്കടത്തിനു ഉപയോഗപ്പെടുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സിപിഎം പ്രതിനിധിയാണ് മേഴ്‌സികുട്ടന്റെ പിഎ എന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി.എ നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.



സ്പോർട്സ് കൗൺസിൽ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ ആയി ഈ വിവാദ വനിത എങ്ങനെ നിയമിക്കപ്പെട്ടെന്ന്  സി.പി.എമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
Published by: Gowthamy GG
First published: October 31, 2020, 5:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories