• HOME
  • »
  • NEWS
  • »
  • kerala
  • »
  • SPORTS COUNCIL PRESIDENT MERCYKUTTAN SENDS LEGAL NOTICE TO BJP PRESIDENT K SURENDRAN

'15 ദിവസത്തിനുള്ളിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകി മാപ്പ് പറയണം'; കെ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് മേഴ്സിക്കുട്ടൻ

സ്പോർട്സ് കൗൺസിൽ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം.

മെഴ്സിക്കുട്ടൻ, കെ സുരേന്ദ്രൻ

മെഴ്സിക്കുട്ടൻ, കെ സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടൻ. സ്പോർട്സ് കൗൺസിൽ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. ഇതിനെതിരെയാണ് മേഴ്സിക്കുട്ടൻ വക്കീൽ നോട്ടീസ് അയച്ചത്.

    ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇത് ചെയ്യാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

    Also Read 'സ്‌പോര്‍ട്‌സ് കൗണ്‍സിൽ വാഹനം കള്ളക്കടത്തിന് ഉപയോഗിച്ചു; കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധം'; കെ. സുരേന്ദ്രന്‍

    സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനത്തിൽ കള്ളക്കടത്ത് നടത്തിയ് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. സി.പി.എം നേമിനിയായാണ് പി.എ. സ്പോട്സ് കൗണ്ഡ‍സിലിൽ നിയമനം തരപ്പെടുത്തിയത് യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശയിൽ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേർന്നാണ് ഇ‌യാളെ മേഴ്‌സി കുട്ടന്റെ പി.എ. ആക്കിയതെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

    എന്നാൽ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്പോർട്സ് കൗൺസിൽ അധ്യക്ഷയുടെ അന്ന് പ്രതികരിച്ചത്.
    സ്വര്‍ണ്ണകടത്ല്ല തന്റെ പണിയെന്നും താന്‍ കായിക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്.
    Published by:Aneesh Anirudhan
    First published:
    )}