• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കാലുളുക്കിയതു കൊണ്ട് മാറ്റി'; പേഴ്സണൽ സ്റ്റാഫിനെ മാറ്റിയതിന് കായികമന്ത്രിയുടെ വിശദീകരണം

'കാലുളുക്കിയതു കൊണ്ട് മാറ്റി'; പേഴ്സണൽ സ്റ്റാഫിനെ മാറ്റിയതിന് കായികമന്ത്രിയുടെ വിശദീകരണം

കഴിഞ്ഞദിവസമായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ.സി സജീഷിനെ മാറ്റിയത്. അവിഹിതമായി പദവി ദുരുപയോഗം ചെയ്തതിന് ആയിരുന്നു സജീഷിനെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

ഇ.പി. ജയരാജൻ

ഇ.പി. ജയരാജൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിനെ മാറ്റിയതിന് വിശദീകരണവുമായി കായികമന്ത്രി. ആരോഗ്യപരമായ കാരണത്താലാണ് പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. 'കാലിന് ഉളുകിയത് കൊണ്ടാണ് പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയത്, എന്റെ മുന്നിൽ ഇയാൾക്കെതിരെ ഒരു പരാതിയും വന്നിട്ടില്ല' - വിശദീകരണത്തിൽ കായികമന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി.

    'അയാളുടെ കാലുളുക്കി. വീട്ടിൽ പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓഫീസിലേക്കും വരാൻ കഴിയുന്ന അവസ്ഥയല്ല. അസുഖമായതിനാൽ ഒഴിവാക്കണമെന്ന് അയാൾ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ ലീവ് അനുവദിക്കുകയല്ല, ഒഴിവാക്കുകയാണ് ചെയ്തത്' - മന്ത്രി പറഞ്ഞു.

    You may also like:രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു [NEWS]ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം [NEWS] ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]

    ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമാക്കാനാണ് പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ.സി സജീഷിനെ മാറ്റിയത്. അവിഹിതമായി പദവി ദുരുപയോഗം ചെയ്തതിന് ആയിരുന്നു സജീഷിനെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

    സജീഷിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീഷ് അവധിക്ക് അപേക്ഷിച്ചിരുന്നെന്നും തുടർന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറാൻ അനുവദിച്ചെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസമാദ്യം കത്ത് നൽകിയിരുന്നെന്നും സജീഷ് പറഞ്ഞിരുന്നു.

    കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സജീഷ് കായികാധ്യാപകനാണ്.
    Published by:Joys Joy
    First published: