നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ്: പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം

  Sabarimala | ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ്: പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം

  നാളെ മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

  ശബരിമല

  ശബരിമല

  • Share this:
   ശബരിമല: ശബരിമല(Sabarimala) ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിങ്(Spot Booking) ആരംഭിക്കും. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍(State Government) ഹൈക്കോടതിയെ(High Court) അറിയിച്ചു. നാളെ മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

   ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സ്‌പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രേഖയോടൊപ്പം രണ്ട് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

   ശബരിമലയില്‍ ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 പേര്‍ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000 പേരില്‍ 20014 പേര്‍ ആദ്യ ദിവസം ദര്‍ശനത്തിന് എത്തിയില്ല. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് കഴിയുന്നവര്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബുക്കിങ് നടത്തിയിട്ട് വരുന്ന മൂന്ന് ദിവസങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് 18 ന് ശേഷം ദര്‍ശനം നടത്താമെന്നാണ് ദേവസ്വം ബോര്‍ഡ് മന്ത്രി കെ. രാധക്യഷ്ണന്‍ സന്നിധാനത്ത് വ്യക്തമാക്കിയത്.

   Also Read-Sabarimala | ശബരിമലയില്‍ എത്താന്‍ കുട്ടികള്‍ക്കും RTPCR പരിശോധന ഫലം നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

   പൂങ്കാവനത്തെ സംരക്ഷിക്കുന്നതിനുള്ള സപ്തകര്‍മ്മങ്ങള്‍. അയ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരാതിരിക്കുക. ശബരിമലയില്‍ തീര്‍ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്‌കരിക്കുക. ശബരിമലയില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാരും കുറഞ്ഞത് ഒരുമണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

   പമ്പാനദിയെ സംരക്ഷിക്കുക. നദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്. ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. ഒരു കാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. എല്ലാ അയ്യപ്പന്മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാതെ ക്യൂ പാലിക്കുക.

   Also Read-Sabarimala യുവതീപ്രവേശന കേസ് ഉടൻ പരിഗണിക്കണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുൻതന്ത്രിയുടെ ഭാര്യയുടെ കത്ത്

   അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലിന്യം അല്ല, പകരം നന്മയുടെ വിത്തുകള്‍ വിതറുക. ആത്മജ്ഞാനത്തിന്റെ പൂങ്കാവനമാണ് ശബരിമല. അവിടം നശിപ്പിക്കരുത്. തത്വമസി ഒരു ജീവിതചര്യയാണ്. ഉത്തരവാദിത്വത്തോടും ബോധപൂര്‍വവുമായ തീര്‍ഥാടനമാണ് കാനനവാസനായ അയ്യപ്പന് പ്രിയം. പൊലീസിന്റെ പൂണ്യം പുങ്കാവനം പദ്ധതിക്കും സന്നിധാനത്തും, പമ്പയിലും തുടക്കം കുറിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}