ഒറ്റപ്പാലം: കടമ്പൂരിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണ പുള്ളിമാനെ രക്ഷിച്ചു. കടമ്പൂർ കൂനൻമല സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിമാൻ വീണത്. രാവിലെ 11 മണിയോടെയാണ് മാൻ കിണറ്റിൽ വീണ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
കിണറ്റിൽ വെള്ളം കുറവായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഒലവക്കോട് റാപ്പിഡ് റെസ്പോൺസ് ടീം എത്തിയാണ് മാനിനെ പുറത്തെടുത്തത്. പുള്ളിമാനിനെ വാളയാർ കാട്ടിൽ വിടുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.