ഇടുക്കി: നെടുങ്കണ്ടത് ദമ്പതികളെ മർദ്ദിച്ച് മോഷ്ടാക്കൾ പണം അപഹരിച്ചു. പെപ്പർ സ്പ്രെയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ശ്രീകുമാറിന്‍റെ വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്.
ബഹളം കേട്ട് ഓടിയെത്തിയ ശ്രീകുമാറിന്റെ ഭാര്യ വിജി യ്കും മർദ്ദനമേറ്റു. ശ്രീകുമാറിന്റെ കൈക്കും കാലിനും പരുക്കുണ്ട്. വിജിയുടെ വയറിൽ അക്രമികൾ ചവിട്ടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 34000 രൂപ അക്രമികൾ അപഹരിച്ചു. പരുക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക് ആശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.